ന്യൂഡൽഹി: സുപ്രീംകോടതിയുടെ അതീവസുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫിയും, വീഡിയോഗ്രാഫിയും വിലക്കി ഉത്തരവ്. കോടതിയുടെ അന്തസു നിലനിർത്താനും, സുരക്ഷ ഉറപ്പാക്കാനുമാണ് നടപടിയെന്ന് വിശദീകരണം. സുപ്രീംകോടതി സെക്രട്ടറി ജനറലാണ് കർശന നിർദ്ദേശങ്ങളോടെ സർക്കുലിറക്കിയത്. ഈ മേഖലയിൽ ക്യാമറകൾ,മൊബൈൽ ഫോണുകൾ എന്നിവയിലൂടെ ദൃശ്യങ്ങൾ പകർത്താൻ പാടില്ല. റീലുകളും ചിത്രീകരിക്കരുത്. മാദ്ധ്യമപ്രവർത്തകർക്ക് അനുവദിച്ചിട്ടുള്ള ലോ സെക്യൂരിറ്റി സോണിൽ ലൈവ് റിപ്പോർട്ടിംഗ് ആകാം. നിർദ്ദേശങ്ങൾ ലംഘിച്ചാൽ നടപടിയുണ്ടാകും. ചില അഭിഭാഷകരുടെ റീൽ ചിത്രീകരണത്തിനെതിരെ സുപ്രീംകോടതിയിലെ അഭിഭാഷക സംഘടനകൾ ചീഫ് ജസ്റ്റിസിന് നിവേദനം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |