വിശ്വാസവുമായും ആരോഗ്യവുമായും ബന്ധപ്പെട്ട് ഏറെ പ്രധാന്യമുളള ഒരു വൃക്ഷമാണ് അശോകം.ഈ വൃക്ഷത്തെ അടുത്തറിഞ്ഞാൽ ജീവിതത്തിൽ നിന്ന് ആപത്തൊഴിഞ്ഞ ഫലമാണ് ലഭിക്കുക എന്നാണ് പറയുന്നത്. ശോകത്തെ അകറ്റാൻ കഴിവുള്ള വൃക്ഷമാണ് അശോകം എന്നും കരുതുന്നുണ്ട്. വാസ്തുശാസ്ത്രപ്രകാരം നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ ഇതിന് കഴിയും . പ്രണയത്തിന്റെ പ്രതീകമായ കാമദേവന്റെ അഞ്ച് അമ്പുകളിലൊന്ന് അശോകപ്പൂവ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് വിശ്വസിക്കുന്നത്.
വീട്ടുപരിസരത്ത് അശോകം നട്ടുപിടിപ്പിച്ചാൽ വീട്ടുകാർക്ക് ദുഃഖമോ കഷ്ടപ്പാടോ ദാരിദ്ര്യമോ ഉണ്ടാകില്ല എന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. വ്യക്തികളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനൊപ്പം വാസ്തുദോഷങ്ങൾ ഇല്ലാതാക്കാനും ഇവയ്ക്ക് കഴിവുണ്ടത്രേ. അശോകം നിൽക്കുന്ന വീടുകളിൽ മാത്രമല്ല അശോകത്തിന്റെ പൂക്കൾ സൂക്ഷിക്കുന്ന വീടുകളിലും ഭാഗ്യവും സമ്പത്തും വർദ്ധിക്കും എന്നാണ് വിശ്വാസം. വീടും പൂജാമുറിയും അശോകത്തിന്റെ ഇലകൊണ്ട് അലങ്കരിക്കുന്നവർക്കും ഭാഗ്യവും സമ്പത്തും വർദ്ധിക്കും. അശോകത്തിന്റെ ചുവട്ടിൽ നിത്യവും നെയ്‌വിളക്ക് വയ്ക്കുന്നത് ആരോഗ്യം, സമ്പത്ത് എന്നിവ കൂടാൻ ഇടവരുത്തും എന്നുള്ള വിശ്വാസവുമുണ്ട്.
വിവാഹ തടങ്ങൾ ഉണ്ടെങ്കിൽ അശോക വൃക്ഷത്തെ ആരാധിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പലരും വിശ്വസിക്കുന്നത്. ഈ മരത്തിന്റെ തൊലി എല്ലാ ചൊവ്വാഴ്ചയും ഹനുമാന് സമർപ്പിച്ചാൽ വിവാഹപ്രശ്നങ്ങൾ ഇല്ലാതാവും എന്നും കരുതപ്പെടുന്നു.
അശോകത്തിന്റെ ഏഴ് ഇലകളും ഒരു നാണയവും ദക്ഷിണവച്ച് ഇഷ്ടദൈവത്തോട് പ്രാർത്ഥിച്ചാൽ ദാമ്പത്യപ്രശ്നങ്ങൾ എല്ലാം അകലുമെന്നും വിശ്വാസമുണ്ട്. കുളിക്കാനുപയോഗിക്കുന്ന വെള്ളത്തിൽ അശോകത്തിന്റെ ഇലകൾ ഇടുന്നത് രോഗങ്ങൾ അകറ്റുന്നതിനൊപ്പം നിർഭാഗ്യങ്ങളെയും അകറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |