ന്യൂഡൽഹി:കേരളത്തിലെ പൊലീസ് മർദ്ദനങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി.പൊലീസിനെതിരെയുള്ള പരാതികൾ കൈകാര്യം ചെയ്യാൻ പ്രാപ്‌തനായ മുഖ്യമന്ത്രിയാണ് കേരളത്തിന്റേത്.സി.പി.എം നിയമിച്ച പൊലീസ് അല്ലെന്നും,സ്ഥിരം സംവിധാനമാണെന്നും എം.എ.ബേബി ഡൽഹിയിൽ പ്രതികരിച്ചു.പൊലീസിനെതിരായ ഒരു പരാതിയും സർക്കാർ മൂടിവച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്‌ണൻ പറഞ്ഞു.കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. സർക്കാരിനെ കളങ്കപ്പെടുത്താൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് സി.പി.എം നേതാവ് ഇ.പി.ജയരാജൻ.അതേസമയം,തൃശൂർ സി.പി.എമ്മിലെ ഓഡിയോ വിവാദത്തിൽ എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്‌ണൻ പ്രതികരിച്ചു.ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. എ.സി.മൊയ്‌തീനെയും എം.കെ.കണ്ണനെയും കരിവാരി തേയ്‌ക്കാനാണ് ശ്രമമെന്നും കൂട്ടിച്ചേർത്തു.
കോൺഗ്രസ് മാഫിയയായി വി.ശിവൻകുട്ടി
തിരുവനന്തപുരം∙ സംസ്ഥാനത്തെ കോൺഗ്രസ് വലിയ മാഫിയയായി രൂപപ്പെട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി.കൊലപാതകം, ആത്മഹത്യ പ്രേരണ, പരസ്യമായ അക്രമ സംഭവങ്ങൾ, ഗർഭഛിദ്രം എന്നിവയൊക്കെയാണ് അവിടെ നടക്കുന്നത്. കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങൾ സാമൂഹിക പ്രശ്നമായി മാറിയെന്ന് മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്വന്തം പാർട്ടിക്കാരുടെ ജീവൻ നഷ്ടപ്പെടുത്തുന്ന പ്രസ്ഥാനമായി തീർന്നു കോൺഗ്രസ്. ഗ്രൂപ്പ് പോരിൽ വയനാട് ജില്ലയിൽ കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യകൾ കൂടി വരികയാണ്. ലൈംഗികാതിക്രമ പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ളവരെ രക്ഷപ്പെടുത്താനുള്ള വെപ്രാളത്തിലാണ് നേതാക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |