ന്യൂഡൽഹി: രാജ്യ വ്യാപകമായുള്ള തീവ്ര വോട്ടർപട്ടിക പുതുക്കലിൽ 2026 ജൂൺ ഒന്നിന് 18 വയസ് തികയുന്നവർക്ക് പേരു ചേർക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് ബീഹാർ ഒഴികെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. തയ്യാറെടുപ്പുകൾ വിലയിരുത്താൻ സെപ്‌തംബർ 10ന് ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗം വിളിച്ചിരുന്നുവെന്ന് കമ്മിഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേരളമടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലുൾപ്പെടെ തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടത്തണമെന്ന ഹർജിയിലാണിത്. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാദ്ധ്യായയാണ് ഹർജിക്കാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |