
റാവൽപിണ്ടി: ഇസ്ലാമബാദിലെ ജുഡീഷ്യൽ കോംപ്ലക്‌സിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഏകദിന പരമ്പരയ്‌ക്കായെത്തിയ ശ്രീലങ്കൻ താരങ്ങൾ പാക് പര്യടനം റദ്ദാക്കി നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. എട്ടോളം ശ്രീലങ്കൻ താരങ്ങൾ പരമ്പര റദ്ദാക്കണമന്നും നാട്ടിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സമീപിച്ചതായാണ് വിവരം. ഇതോടെ ഇന്ന് റാവൽപിണ്ടി സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരം അനിശ്ചിതത്വത്തിലായി. അതേസമയം പരമ്പരയിൽ നിന്ന് പിൻമാറരുത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനോട് പാകിസ്ഥാൻ ക്രിക്കറ്റ്ബോർഡ് ആവശ്യപ്പെട്ടു.
12 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന ഇസ്ലാമബാദും മത്സരവേദിയായ റാവൽ പിണ്ടിയും തമ്മിൽ 17 കിലോ മീറ്റർ അകലം മാത്രമേയുള്ളൂ. ചൊവ്വാഴ്‌ചയാണ് ഇസ്ലാമബാദിൽ സ്ഫോടനം നടന്നത്. എന്നാൽ റാവൽ പിണ്ടിയിൽ പരമ്പരയിലെ ആദ്യമത്സരം നടന്നിരുന്നു. മത്സരത്തിൽ പാകിസ്ഥാൻ 6 റൺസിന് ജയിക്കുകയും ചെയ്തിരുന്നു. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ എല്ലാമത്സരത്തിന്റെയും വേദി റാവൽപിണ്ടിയാണ്. ഈപരമ്പര കൂടാതെ സിംബാബ്‌വെ കൂടി ഉൾപ്പെട്ട ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയും പാകിസ്ഥാനിൽ ശ്രീലങ്ക കളിക്കേണ്ടതുണ്ട്.
മറക്കില്ല 2009
2009ൽ പാകിസ്ഥാൻ പര്യടനം നടത്തിയ ശ്രീലങ്കൻ ടീം സഞ്ചരിച്ച ബസിന് നേരെ തോക്കുധാരികളായ തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു. അന്നത്തെശ്രീലങ്കൻ ക്യാപ്ചൻ മഹേല ജയവർദ്ധനെ, ചാമിന്ദ വാസ്, അജന്ത മെനഡിസ് എന്നിവരുൾപ്പെയടെയുള്ളവർക്ക് പരിക്കേറ്രു. തലനാരിഴയ്ക്കാണ് വെടിയേൽക്കാതെ താരങ്ങൾ രക്ഷപ്പെട്ടത്. ലങ്കൻ ടീമിനൊപ്പം ഉണ്ടായിരുന്ന പാക് സുരക്ഷാ ഉദ്യോഗസ്ഥൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം ഒരു ദശാബ്‌ദത്തോളം മറ്റ് രാജ്യങ്ങൾ പാകിസ്ഥാനിൽ കളിക്കാൻ തയ്യാറായിരുന്നില്ലന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |