തിരുവനന്തപുരം: ചന്ദനമരം വളർത്തുന്നത് പ്രോത്സാഹിപ്പിക്കാനും ഉടമകൾക്ക് വൻതുക വരുമാനം ലഭിക്കുന്നതിനും നിയമഭേദഗതി സഹായകമാകുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ഒരുകിലോ ചന്ദനത്തിന് ഏറ്റവും കുറഞ്ഞത് നാലായിരംമുതൽ ഏഴായിരംരൂപവരെയാണ് മാർക്കറ്റ് വില. പട്ടയ വ്യവസ്ഥകൾ പ്രകാരം സർക്കാരിലേക്ക് റിസർവ്വ് ചെയ്തിട്ടുള്ള ചന്ദനമരങ്ങൾ മുറിച്ച് വിൽക്കാൻ അനുമതിയില്ല. ഇതിന് പട്ടയം നൽകുന്നത് സംബന്ധിച്ച റവന്യൂനിയമങ്ങളും പട്ടയത്തിലെ നിബന്ധനകളും ഭേദഗതി ചെയ്യേണ്ടതുണ്ട്. ഉടമകൾ വിൽക്കുന്ന ചന്ദനമരങ്ങൾ സൂക്ഷിക്കുന്നതിന് ജില്ലകളിൽ ചന്ദന ഡിപ്പോകൾ സ്ഥാപിക്കും. ഇപ്പോൾ മറയൂരിൽ മാത്രമാണ് ചന്ദന ഡിപ്പോയുള്ളത്. നിയമലംഘനത്തിന് കുറ്റത്തിന്റെ വ്യാപ്തി നോക്കി തുക ഈടാക്കും കുറ്റങ്ങൾ ചെയ്യുന്നവരിൽ നിന്ന് നിശ്ചിതപിഴ ഈടാക്കാൻ വ്യവസ്ഥയില്ല. പകരം ചെയ്ത കുറ്റത്തിന്റെ വ്യാപ്തി വിലയിരുത്തി തുക നിശ്ചയിക്കാനും അത് ഈടാക്കി കുറ്റം രാജിയാക്കാനും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാവും. കോടതി നടപടികൾ ആരംഭിച്ച കേസുകളിൽ കോടതിയുടെ അനുവാദത്തോടെ രാജിയാക്കുന്നതിനും വ്യവസ്ഥചെയ്യും. കഴിഞ്ഞ വർഷം കൊണ്ടുവന്ന ബില്ലിൽ വനത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ നിക്ഷേപിക്കൽ, വന്യമൃഗങ്ങളെ ശല്യപ്പെടുത്തൽ, ജലാശയങ്ങളിൽ വിഷം ചേർത്ത് മത്സ്യം പിടിക്കൽ എന്നിവ തടയുന്നതിന് കടുത്ത ശിക്ഷ കൊണ്ടുവരാൻ വ്യവസ്ഥ ചെയ്തിരുന്നു. അതെല്ലാം ഒഴിവാക്കിയാണ് ഇത്തവണ ബിൽ കൊണ്ടുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |