തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിനെതിരെ 269 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ആത്രേയ ക്രിക്കറ്റ് ക്ലബ്. ആർഎസ്സി എസ്ജിക്രിക്കറ്റ് സ്കൂളിനെതിരെ വിന്റേജ് ക്രിക്കറ്റ് ക്ലബ് 18 റൺസിന്റെയും സസെക്സ് ക്രിക്കറ്റ് ക്ലബിനെതിരെ ലിറ്റിൽ മാസ്റ്റേഴ്സ് 15 റൺസിന്റെയും ലീഡ് നേടി. ആത്രേയ മുന്നോട്ട് വച്ച കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറായ 366 റൺസിനെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് 97 റൺസിന് ഓൾ ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ധീരജ് ഗോപിനാഥിന്റെ ബൗളിംഗാണ് തൃപ്പൂണിത്തുറയെ തകർത്തത്. തൊടുപുഴയിലെ കെസിഎഗ്രൗണ്ട് രണ്ടിലാണ് മത്സരം നടക്കുന്നത്. തൊടുപുഴയിലെ കെസിഎഗ്രൗണ്ട് ഒന്നിൽ നടക്കുന്ന മത്സരത്തിൽ സസക്സിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 172 റൺസിനെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് 187 റൺസെടുത്തു.തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ ആർഎസ്സി എസ്ജിക്കെതിരെ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ വിന്റേജ് ടീം 158 റൺസിന് ഓൾ ഔട്ടായി.ആദ്യ ഇന്നിംഗ്സിൽ ആർഎസ്സി എസ്ജി 140 റൺസായിരുന്നു നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |