കഴിഞ്ഞ ഓഗസ്റ്റ് 20നാണ് ആർജെയും മുൻ ബിഗ്ബോസ് താരവുമായ സിബിൻ ബെഞ്ചമിനും നടിയും സംരംഭകയുമായ ആര്യയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മകൾ ഖുഷി ആണ് വിവാഹവേദിയിലേക്ക് ആര്യയെ കൈപിടിച്ച് കയറ്റിയത്. ആര്യയ്ക്ക് സിബിൻ താലി ചാർത്തുമ്പോഴും വേദിയിൽ നിറചിരിയുമായി നിൽക്കുന്ന ഖുഷിയെ കാണാമായിരുന്നു.
വിവാഹത്തിന്റെയും മെഹന്ദി ചടങ്ങിന്റെയുമെല്ലാം വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഇപ്പോഴിതാ സിബിൻ, ആര്യയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കഴിഞ്ഞ വർഷം ആര്യയുടെ പിറന്നാൾ ദിനത്തിലായിരുന്നു ഈ സർപ്രെെസ്. ആര്യ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പിറന്നാൾ കേക്ക് മുറിച്ചശേഷം സിബിൻ മോതിരം നീട്ടി ആര്യയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. അന്ന് ആര്യ യെസ് പറയുന്നതിന് മുൻപ് ക്യാമറയ്ക്ക് പിന്നിൽ നിന്ന് മകൾ ഖുഷിയാണ് ഉച്ചത്തിൽ യെസ് എന്ന് പറഞ്ഞത്.
'2024 സെപ്തംബർ 17ന് എന്റെ ഫ്ളാറ്റിന്റെ വാതിൽ തുറന്ന് ഞാൻ ഉള്ളിലേക്ക് നടന്നുവരുമ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലേക്ക് ഞാൻ പ്രവേശിക്കുകയാണെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. എല്ലാ വർഷവും എനിക്ക് ലഭിക്കാറുള്ളതുപോലെ ഒരു നോർമൽ സർപ്രെെസ് ബർത്ത്‌ഡേ പാർട്ടി ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു കാര്യം കൂടി അന്ന് സംഭവിച്ചു. സിബിൻ എന്നെ പ്രൊപ്പോസ് ചെയ്തു. ഞാനും ഖുഷിയും ചേർന്ന് യെസ് പറഞ്ഞു. മകളായിരുന്നു ഏറ്റവും ഉച്ചത്തിൽ യെസ് പറഞ്ഞത്'- ആര്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |