ജൂലായ് അഞ്ചിനായിരുന്നു സോഷ്യൽ മീഡിയ താരവും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്ക് ആൺ കുഞ്ഞ് പിറന്നത്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് വീട്ടിൽ വിളിക്കുന്നത്. കഴിഞ്ഞദിവസം ദിയ കുഞ്ഞിന്റെ മുഖം വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. ഓണദിനത്തിലാണ് ആദ്യം കുഞ്ഞിന്റെ ചിത്രം പുറത്തുവിടാൻ ഇരുന്നത്. എന്നാൽ അന്ന് കുഞ്ഞിന് അസുഖം പിടിപെട്ട് ആശുപത്രിയിൽ ആയിരുന്നുവെന്ന് പറയുകയാണ് ദിയ. ഇതുസംബന്ധിച്ച പുതിയ വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരുന്നു.
'അസുഖം വന്നപ്പോൾ 600 ഗ്രാം കുറഞ്ഞു. ഇപ്പോഴവൻ ഹാപ്പി ഓമിയാണ്. വെയ്റ്റ് മാത്രം ഇച്ചിരി കുറവുണ്ട്. നമുക്കത് പാൽ കൊടുത്ത് ശരിയാക്കണം. കുറച്ച് നാളായി നമ്മളെ ആരെയും നോക്കി അവൻ ചിരിക്കില്ലായിരുന്നു. മുഖത്ത് വേദനയും വിഷമവുമായിരുന്നു എപ്പോഴും. എല്ലാരെയും കാണുമ്പോൾ സന്തോഷിക്കുന്ന കുഞ്ഞ് പെട്ടെന്ന് അങ്ങനെയായപ്പോൾ ഞങ്ങളും ഡൗൺ ആയിപ്പോയി. ഞാൻ ആണെങ്കിൽ എല്ലാ ദിവസവും കരഞ്ഞ് കരഞ്ഞ് ബിപി ഒക്കെകൂടി. സെപ്തംബർ അഞ്ച് ഞങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന ദിവസമായിരുന്നു.
തിരുവോണം, ബേബി ഫേസ് റിവീൽ, അശ്വിന്റെയും എന്റെയും വെഡ്ഡിംഗ് ആനിവേഴ്സറി അങ്ങനെ ഒക്കെയായിരുന്നു. പക്ഷേ എല്ലാത്തിനും ഒരു റീസൺ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആശുപത്രിയിൽ വന്ന ശേഷമാണ് കൊച്ചിന് രണ്ട് മാസം ആയത്. അവർ ഇപ്പോൾ പുതിയ ശബ്ദം ഒക്കെ ഉണ്ടാക്കുന്നുണ്ട്. ഐസിയുവിൽ വച്ച് അവന് ചുമവന്നു. വിശക്കുന്നുമുണ്ടായിരുന്നു. ചുമയുള്ളത് കൊണ്ട് പാല് കൊടുക്കരുതെന്ന് ഡോക്ടർന്മാർ പറഞ്ഞു. എനിക്ക് ബിപി ഹെെ ആയി, ശ്വാസം മുട്ടൽ പോലെ വന്ന് വല്ലാത്ത അവസ്ഥയായിരുന്നു. ആശുപത്രിയിൽ നിന്ന് വന്ന ശേഷമാണ് ഓമി നന്നായി ഉറങ്ങുന്നത്. എട്ട് ദിവസത്തോളം ആശുപത്രിയിലായിരുന്നു'- ദിയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |