ജൂലായ് അഞ്ചിനായിരുന്നു സോഷ്യൽ മീഡിയ താരവും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്ക് ആൺ കുഞ്ഞ് പിറന്നത്. അന്ന് പ്രസവ വീഡിയോ ദിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഏറെ ചർച്ചയായിരുന്നു. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ഡെലിവറിക്ക് ശേഷം കുഞ്ഞിന്റെയും കുടുംബത്തിന്റെയും ഓരോ വിശേഷങ്ങൾ ദിയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
ഓമി എന്നാണ് കുഞ്ഞിനെ വീട്ടിൽ വിളിക്കുന്നത്. ജൂൺ മാസത്തിൽ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് മുൻപ് ഒരാൾ കെെനോക്കി പ്രവചിച്ചതിനെക്കുറിച്ച് ദിവ്യ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചെന്നെെയിൽ വച്ചാണ് തത്തക്കാരനെ അവർ കണ്ടുമുട്ടിയത്.
'അന്ന് ഞാൻ നാലുമാസം ഗർഭിണിയാണ്. കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുമ്പോൾ ഇത് പെണ്ണാണോ എന്ന ചോദ്യമില്ല, ആണായിരിക്കും എന്ന് ആ കെെനോട്ടക്കാരൻ പറഞ്ഞു. കുഞ്ഞ് ജനിക്കുന്ന സമയം ജൂലായ് ആണെന്ന് പറഞ്ഞപ്പോൾ ജൂൺ മാസമാകുമ്പോൾ കുട്ടി വയറ്റിലിരുന്ന് വലിയ പാഠം പഠിപ്പിക്കുമെന്ന് എന്നോട് പറഞ്ഞു. എന്റെ കെെയിൽ നിന്നും പെെസ വെള്ളമൊഴുകും പോലെ ഒഴുകുകയാണ്. ഞാനതറിയുന്നില്ല എന്നും പറഞ്ഞിരുന്നു. ഷോപ്പിംഗിന്റെ കാര്യമാകും പറഞ്ഞതെന്ന് ഞാൻ അശ്വിനോട് പറഞ്ഞു. പക്ഷേ ജൂൺ മാസത്തിലാണ് ആ കേസ് വന്നത്. അന്ന് ആ കെെനോട്ടക്കാരൻ പറഞ്ഞ പല കാര്യങ്ങളും നടന്നു. പൊതുവെ ഇത്തരം കാര്യങ്ങൾ ഞാൻ വിശ്വസിച്ചിരുന്ന ആളല്ല. പക്ഷേ അദ്ദേഹം പറഞ്ഞത് സംഭവിച്ചു. അവിടെ നിന്ന് തിരികെ പോകാൻ നേരം കെെനോട്ടക്കാരനെ തിരിഞ്ഞ് നോക്കുമ്പോൾ കണ്ടില്ല' - ദിയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |