വണ്ടൂർ/നിലമ്പൂർ:വണ്ടൂർ വാണിയമ്പലത്തും നിലമ്പൂർ ചാലിയാർ പഞ്ചായത്തിലുമായുണ്ടായ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുപേർ ഷോക്കേറ്റ് മരിച്ചു.കാർ കഴുകുന്നതിനിടെ പ്രഷർ വാഷിൽ നിന്ന് ഷോക്കേറ്റ് വാണിയമ്പലം ഉപ്പിലാപ്പറ്റ മനയിൽ യു.സി.മുരളീകൃഷ്ണൻ (36),മോട്ടോർ ഓണാക്കുന്നതിനിടെ ഷോക്കേറ്റ് നിലമ്പൂർ ചാലിയാർ പഞ്ചായത്ത് കാനക്കുത്ത് നഗർ സ്വദേശിയും ആദിവാസി പണിയ വിഭാഗക്കാരനുമായ ശേഖരൻ (55) എന്നിവരാണ് മരിച്ചത്.ശേഖരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹോദരി അംബികയ്ക്കും ഷോക്കേറ്റു.ശബ്ദം കേട്ട ബന്ധുക്കൾ ഓടിയെത്തി ഇരുവരെയും നിലമ്പൂർ ഗവ. ജില്ലാആശുപത്രിയിൽ എത്തിച്ചെങ്കിലും ശേഖരന്റെ ജീവൻ രക്ഷിക്കാനായില്ല. ഇരുവരും അവിവാഹിതരാണ്. പിതാവ് ബില്ലി, മാതാവ് പരേതയായ ചക്കി.
കുടുംബാംഗങ്ങളുമൊത്ത് വിവാഹത്തിന് പോകാനായി കാർ കഴുകുന്നതിനിടെയാണ് മുരളീകൃഷ്ണന് ഷോക്കേറ്റത്.ഞായറാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വൈകിട്ട് നാലോടെ യു.സി മനയിൽ സംസ്‌കരിച്ചു.പിതാവ്:പരേതനായ യു.സി.മുകുന്ദൻ നമ്പൂതിരി.മാതാവ്:എ.വി ഷീല.ഭാര്യ:വി.എസ്.ആരതി ( തൃപ്പൂണിത്തുറ ഉദയംപേരൂർ ഏകാദശി വടക്കേടത്ത്).മകൻ:ശങ്കർകൃഷ്ണൻ.ഞായറാഴ്ച രാവിലെ ആറോടെയാണ് മോട്ടോർ ഓണാക്കുന്നതിനിടെ ശേഖരന് ഷോക്കേൽക്കുന്നത്. ശേഖരൻ പിടയുന്നത് കണ്ട സഹോദരി അംബിക ഓടിയെത്തി ഉണങ്ങിയ വടി കൊണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അവർക്കും ഷോക്കേറ്റു.ശബ്ദം കേട്ട ബന്ധുക്കൾ ഓടിയെത്തി നിലമ്പൂർ ഗവ. ജില്ലാആശുപത്രിയിൽ എത്തിച്ചെങ്കിലും ശേഖരന്റെ ജീവൻ രക്ഷിക്കാനായില്ല. ഇരുവരും അവിവാഹിതരാണ്. പിതാവ് ബില്ലി, മാതാവ് പരേതയായ ചക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |