മലപ്പുറം: കുടുംബാംഗങ്ങളുമായി വിവാഹത്തിനുപോകാൻ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീ കൃഷ്ണനാണ് (36) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കാർ കഴുകാൻ ഉപയോഗിച്ച പവർ വാഷറിൽ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്. കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നു. വീട്ടുകാർ നോക്കുമ്പോൾ കാറിന് സമീപം യുവാവ് വീണുകിടക്കുന്നത് കണ്ടു.
യുസി പെട്രോളിയം ഉടമ പരേതനായ യുസി മുകുന്ദന്റെ മകനാണ് മുരളി കൃഷ്ണൻ. പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരതിയാണ് ഭാര്യ. യുകെജി വിദ്യാർത്ഥിയായ ശങ്കർ കൃഷ്ണനാണ് മകൻ. മാതാവ് ഷീല.
അതേസമയം, ചാലിയാറിലും ഷോക്കേറ്റ് ആദിവാസി വൃദ്ധൻ മരിച്ചു. അകമ്പാട് സ്വദേശി ശേഖരനാണ് (55) മരിച്ചത്. വീട്ടിൽ നിന്ന് ആട്ടിൻകൂടിലേക്ക് വൈദ്യുതി കണക്ഷൻ കൊടുത്തിരുന്നു. അതിന്റെ തകരാറ് പരിഹരിക്കുന്നതിനിടയിലാണ് ശേഖരന് ഷോക്കേറ്റത്. ഇയാൾക്കൊപ്പം സഹോദരി അംബികയുമുണ്ടായിരുന്നു. ശേഖരനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അംബികയ്ക്കും ഗുരുതര പരിക്കേറ്റു. രണ്ടുപേരെയും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ശേഖരന്റെ ജീവൻ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |