കൊച്ചി: ഹോണ്ട മോട്ടോറും കിയയും വാഹന വില കുറച്ചു. കിയ ഇന്ത്യയുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.25 ലക്ഷം രൂപ വരെ പ്രത്യേക ഇളവുകൾ ഈ മാസം 22 വരെ നൽകും. കിയ സെൽറ്റോസ് 2,25,000, കിയ കാരൻസ് ക്ലാവിസ്: 1,25,650, കിയ കാരൻസ്: 1,20,500 രൂപ വരെ ഇളവുകൾ ലഭിക്കും. 58,000 രൂപ വരെ പ്രീ ജി.എസ്.ടി ആനുകൂല്യങ്ങളും 1.67 ലക്ഷം രൂപ വരെ ഉത്സവകാല വാഗ്ദാനവുമാണ്.
ജി.എസ്.ടി പരിഷ്കരണത്തിന്റെ മുഴുവൻ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) പ്രഖ്യാപിച്ചു. സ്കൂട്ടറുകളും 350 സി.സി വരെയുള്ള മോട്ടോർ സൈക്കിളുകളും ഉൾപ്പെടും.
ആനുകൂല്യങ്ങൾ (ഡൽഹി വില) മോഡൽ, രൂപ
ആക്ടിവ 110 7,874
ഡിയോ 110 7,157
ആക്ടിവ 125 8,259
ഡിയോ 125 8,042
ഷൈൻ 100 5,672
ഷൈൻ 100 ഡിഎക്സ് 6,256
ലിവോ 110 7,165
ഷൈൻ 125 7,443
എസ്.പി 125 8,447
സിബി 125 ഹോർണറ്റ് 9,229
യൂണികോൺ 9,948
എസ്.പി 160 10,635
ഹോർണറ്റ് 2.0 13,026
എൻഎക്സ് 200 13,978
സിബി 350 ഹൈനസ് 18,598
സിബി 350ആർഎസ് 18,857
സിബി 350 18,887
വില കുറച്ച് ടൊയോട്ട കിർലോസ്കർ
ജി.എസ്.ടിയിലെ ഇളവിന്റെ സാഹചര്യത്തിൽ ടൊയോട്ട കിർലോസ്കർ വിവിധ കാർ മോഡലുകളുടെ വില കുറച്ചു. പുതിയ വില സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിലാകും. ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന ഈ ഇളവുകൾ വാഹന മേഖലയിലെ മൊത്തത്തിലുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തിയെന്ന് സെയിൽസ്-സർവീസ്-യൂസ്ഡ് കാർ ബിസിനസ് ആൻഡ് പ്രോഫിറ്റ് എൻഹാൻസ്മെന്റ് വൈസ് പ്രസിഡന്റ് വരീന്ദർ വാദ്ധ്വ പറഞ്ഞു. ഉത്സവ കാലയളവിലെ ഈ നടപടി ബിസിനസിന് ആവേശം പകരുമെന്നും ഉപഭോക്താക്കളുടെ ആവശ്യകത വർദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടൊയോട്ട വാഹനങ്ങളുടെ വിലക്കുറവ്
ഗ്ലാൻസ -85,300 രൂപ
ടെയ്സർ- 1,11,100 രൂപ
റുമിയോൺ- 48,700 രൂപ
ഹൈറൈഡർ- 65,400 രൂപ
ക്രിസ്റ്റ- 1,80,600 രൂപ
ഹൈക്രോസ്- 1,15,800 രൂപ
ഫോർച്യൂണർ- 3,49,000 രൂപ
ലെജൻഡർ-3,34,000 രൂപ
ഹൈലക്സ്- 2,52,700 രൂപ
കാംറി- 1,01,800 രൂപ
വെൽഫയർ- 2,78,000 രൂപ
ജാവ, യെസ്ഡി ബൈക്കുകളുടെ വില കുറയും
കൊച്ചി :ക്ലാസിക് ലെജൻഡ്സ് ജാവ, യെസ്ഡി മോട്ടോർസൈക്കിളുകളുടെ വില ഗണ്യമായി കുറച്ചു. പ്രധാന മോഡലുകൾക്ക് രണ്ട് ലക്ഷം രൂപയിൽ താഴെയായിരിക്കും വില. 350 സിസിയിൽ താഴെയുള്ള ബൈക്കുകളുടെ ജി.എസ്.ടി. നിരക്ക് 28ൽ നിന്ന് 18 ശതമാനമായി കുറഞ്ഞതോടെയാണ് വിലയിൽ വ്യത്യാസമുണ്ടാകുന്നത്. ജി.എസ്.ടിയിലെ ഇളവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് പൂർണമായും കൈമാറുമെന്ന് കമ്പനി വ്യക്തമാക്കി. 293 സിസി, 334 സിസി എഞ്ചിനുകളുള്ള ഈ ബൈക്കുകൾക്ക് 4 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറന്റിയും ലഭിക്കും.
വില കുറച്ച് കാർ കമ്പനികൾ
ലെക്സസ് ഇന്ത്യ എല്ലാ മോഡലുകളുടെയും വിലകുറച്ചു. പുതിയ വിലകൾ 22 ന് പ്രാബല്യത്തിലാകും.
ഇ.എസ് 300എച്ച് (1,47,000 രൂപ വരെ), എൻ.എക്സ് 350എച്ച് (1,58,000 രൂപ വരെ), ആർ.എക്സ് 350 എച്ച് (2,10,000 രൂപ വരെ), ആർ.എക്സ് 500എച്ച് (2,58,000 രൂപ വരെ), എൽ.എം 350എച്ച് (5,77,000 രൂപ വരെ). എൽ.എക്സ് 500ഡി (20,80,000 രൂപ വരെ) എന്നിങ്ങനെയാണ് വിലക്കുറവ്. ജി.എസ്.ടി ഇളവിന്റെ നേട്ടം പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് ലെക്സസ് ഇന്ത്യ പ്രസിഡന്റ് ഹികാരു ഇക്യൂച്ചി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |