ലക്നൗ: തേനീച്ചകളിൽ നിന്നും അകന്നു നിൽക്കാനാണ് മിക്ക ആളുകളും ശ്രദ്ധിക്കുക. കാരണം കടിയേറ്റാൽ ശരീരം മുഴുവനും വീക്കലും നീറ്റലും പുകച്ചിലുമായി ഞെട്ടോട്ടമോടേണ്ടി വരും. പൊടുന്നനെ തേനീച്ചകൾ കൂട്ടമായി നിങ്ങളുടെ അടുത്തേക്ക് ലക്ഷ്യം വച്ച് വരികയാണെങ്കിൽ ഓടി രക്ഷപ്പെടുകയല്ലാതെ മറ്റ് മാർഗമില്ല.എന്നാൽ പലർക്കുമുളള പേടിയും തെറ്റിദ്ധാരണയും തിരുത്തിക്കുറിച്ച് തേനീച്ചകളെ സ്നേഹിക്കുന്ന ഒരു മദ്ധ്യവയസ്കനാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള രാജേന്ദ്രയുടെ തേനീച്ച ഭ്രമമാണ് സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്.
ആയിരക്കണക്കിന് തേനീച്ചകൾ കൂട്ടമായി നിങ്ങളുടെ അടുത്തേക്ക് വരുമ്പോൾ പലരും വിറയ്ക്കും എന്നാൽ ഇദ്ദേഹം അവയെ എല്ലാം സ്നേഹത്തോടെയും കരുതലോടെയുമാണ് സ്വാഗതം ചെയ്യുന്നത്. അടുത്തിടെയാണ് ശരീരം മുഴുവനും തേനീച്ചകളാൽ മൂടപ്പെട്ട അദ്ദേഹത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായത്. തേനീച്ചകൾ രാജേന്ദ്രയുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുമ്പോൾ അദ്ദേഹം വളരെ ശാന്തനായിട്ട് കാണപ്പെടുന്നത്.
വൈകുന്നേരങ്ങളിൽ വയലുകളിൽ നിന്നായിരിക്കും ഈ അസാധാരണ കാഴ്ച കാണാൻ കഴിയുക. മഴക്കാലത്ത്, തേനീച്ചകൾ ഭക്ഷണം കണ്ടെത്താൻ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ രാജേന്ദ്ര അവയ്ക്ക് രക്ഷകനായി മാറുന്നു. കഠിനമായ സാഹചര്യങ്ങളിൽ തേനീച്ചകൾക്കുള്ള അതിജീവനത്തിനായി എല്ലാ ദിവസവും ഭക്ഷണം ക്രമീകരിച്ച് തേനീച്ചകൾക്ക് നൽകുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ ഏകദേശം 40,000 മുതൽ 50,000 വരെ തേനീച്ചകളാണ് പറ്റിപിടിച്ചിരിക്കുന്നത്. രാജേന്ദ്രയുടെ സമർപ്പണത്തിന് നാട്ടുകാർക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |