ബെംഗളുരു : മലയാളതാരം മുഹമ്മദ് അസ്ഹറുദ്ദീൻ നയിച്ച സൗത്ത്സോണിനെ ഫൈനലിൽ ആറുവിക്കറ്റിന് തോൽപ്പിച്ച് രജത് പാട്ടീദാർ നയിച്ച സെൻട്രൽ സോൺ ദുലീപ് ട്രോഫി ക്രിക്കറ്റ് കിരീടം സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ 149 റൺസിന് സൗത്ത്സോൺ ആൾഔട്ടായിരുന്നു. സെൻട്രൽ സോൺ ആദ്യ ഇന്നിംഗ്സിൽ 511 റൺസടിച്ചു. രണ്ടാം ഇന്നിംഗ്സിൽ സൗത്ത്സോൺ 426 റൺസാണ് നേടിയത്. നാലുവിക്കറ്റ് നഷ്ടത്തിലാണ് സെൻട്രൽ സോൺ രണ്ടാം ഇന്നിംഗ്സിലെ വിജയലക്ഷ്യമായ 65 റൺസ് മറികടന്നത്.194 റൺസടിച്ച സെൻട്രൽ സോൺ താരം യഷ് റാത്തോഡാണ് പ്ളേയർ ഒഫ് ദ മാച്ച്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |