കൊച്ചി: വിതരണത്തിനായി കഞ്ചാവ് കൈവശം വച്ച കേസിലെ പ്രതികളെ മൂന്ന് കൊല്ലം വീതം തടവിനും 20,000 രൂപ വീതം പിഴയൊടുക്കാനും ശിക്ഷിച്ചു. വയനാട് ലക്കിടി തളിപ്പുഴ കുന്നത്തുപീടികേൽ അനസ് (33), വയനാട് കണിയാംപറ്റ മാമോക്കാട് വീട്ടിൽ ഇജാസ് അഹമ്മദ് (36) എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി.സുരേഷ്ബാബു ശിക്ഷിച്ചത്.
2017 നവംബർ ഒന്നിന് ബോൾഗാട്ടി ഭാഗത്തുനിന്ന് 6.492 കിലോ കഞ്ചാവുമായി മുളവുകാട് എസ്.എച്ച്.ഒ വി.എസ്. രാധാകൃഷ്ണൻ, എസ്.ഐ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോളി ജോർജ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |