വൈപ്പിൻ: യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി വീട്ടിൽ രഞ്ജിത്ത് (രഞ്ജു 42), നായരമ്പലം വാഴത്തറ വീട്ടിൽ ഋത്വിക് (35) എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളത്താംകുളങ്ങര സ്വദേശി ജിത്തൂസിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ജിത്തൂസ്, ബിനിൽ, നോയൽ എന്നിവർ നോയലിന്റെ വീടിന് സമീപം നിൽക്കുമ്പോൾ ബൈക്കിലെത്തിയ പ്രതികൾ ജിത്തൂസിനെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
അനന്തുവിന്റെ സുഹൃത്തായ ബിനിലിനെ ദേഹോപദ്രവം ഏൽപ്പിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം. മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ഷെബാബ് കാസിം, എ.എസ്.ഐ റെജി എ. തങ്കപ്പൻ, എസ് സി.പി.ഒ മാരായ എം.എസ്. മിറാജ്, എം.എസ്.സ്വരാഭ്, സി.പി.ഒമാരായ ശ്രീകാന്ത്, ആന്റണി ഫ്രെഡി എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |