പരീക്ഷ പുനഃക്രമീകരിച്ചു
കൊല്ലം എസ്.എൻ. കോളേജിൽ 25 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‍സി കോംപ്ലിമെന്ററി
ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ
www.keralauniversity.ac.in വെബ്സൈറ്റിൽ.
ആഗസ്റ്റ് 22 ന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ ന്യൂജെനറേഷൻ ഡബിൾ മെയിൻ & ബിഎ ഓണേഴ്സ് പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷകൾ 26 ലേക്ക് പുനഃക്രമീകരിച്ചു.
ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2008 സ്കീം – മെഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ എംഎസ്‍സി ബയോകെമിസ്ട്രി (2023 – 2025 റെഗുലർ & 2022-2024 സപ്ലിമെന്ററി), പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ്, ബിവോക് ഫുഡ് പ്രോസസിംഗ് കോഴ്സുകളുടെ പ്രാക്ടിക്കൽ 17 മുതൽ അതത് പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും.
രണ്ടാം വർഷ(ത്രിവത്സര) എൽഎൽബി (1998 സ്കീം – ആന്വൽ - ന്യൂ സ്കീം – മെഴ്സിചാൻസ്) പരീക്ഷയുടെ അനുബന്ധ വൈവവോസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബികോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി
16 മുതൽ 18 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
ബോട്ടണി പഠനവിഭാഗം നടത്തുന്ന അപ്ലൈഡ് പ്ലാന്റ് സയൻസ് ഫിനിഷിംഗ് സ്കൂളിലെ ഹ്രസ്വകാല പരിശീലന കോഴ്സിന് 24വരെ അപേക്ഷിക്കാം.
അറബിക് വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾ www.arabicku.in വെബ്സൈറ്റിൽ.
എം.ജി വാർത്തകൾ
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് പി.ജി.സി.എസ്.എസ് (2023 അഡ്മിഷൻ തോറ്റവർക്കായുള്ള സ്പെഷ്യൽ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എംഎ മലയാളം പി.ജി.സി.എസ്.എസ് (2023 അഡ്മിഷൻ തോറ്റവർക്കായുള്ള സ്പെഷ്യൽ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
മൂന്നും നാലും സെമസ്റ്റർ എംഎഫ്എ (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ജൂലായ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഇന്ന് മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
പരീക്ഷ തീയതി
ആറാം സെമസ്റ്റർ ഐ.എം.സി.എ (2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ 26 മുതൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |