
തിരുവനന്തപുരം: കേരള സർവകലാശാലയിൽ കോളേജ്,സർവകലാശാല യൂണിയൻ ഭാരവാഹികൾക്ക് പരീക്ഷയ്ക്ക് 5മുതൽ 10% വരെ ഗ്രേസ് മാർക്ക് നൽകാനുള്ള സിൻഡിക്കേറ്റ് ഉപസമിതിയുടെ ശുപാർശ വി.സി ഡോ.മോഹനൻ കുന്നുമ്മൽ തടഞ്ഞു. നാലുവർഷ ഡിഗ്രി കോഴ്സിന് ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡം സംബന്ധിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയിരുന്ന സിൻഡിക്കേറ്റ് ഉപസമിതിയാണ് ഈ ശുപാർശ നൽകിയത്. എൻ.എസ്.എസ്,എൻ.സി.സി,യുവജനോത്സവ വിജയികൾ എന്നിവർക്കൊപ്പം തിരഞ്ഞെടുക്കപ്പെടുന്നവരോ നോമിനേറ്റ് ചെയ്യപ്പെടുന്നവരോ ആയ കോളേജ്,യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ ഗ്രേസ് മാർക്കിന് അർഹരാണെന്നായിരുന്നു ശുപാർശ. യുവജനോത്സവത്തിൽ യൂണിയൻ ഭാരവാഹികളുടെ ഇടപെടലിലൂടെ നിരവധി അനർഹർ ഗ്രേസ് മാർക്ക് നേടുന്നെന്ന് ആരോപണമുണ്ട്. ഇതിനിടയിലായിരുന്നു പുതിയ ശുപാർശ. ഫയൽ വിളിച്ചു വരുത്തി വി.സി ശുപാർശ തടയുകയായിരുന്നു. ഇന്ന് ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഇക്കാര്യം ചർച്ചയാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |