കാഞ്ഞങ്ങാട് :കാസർകോട് വികസന പാക്കേജ്,ത്രിതല പഞ്ചായത്ത് ഫണ്ട് എന്നിവ വിനിയോഗിച്ച് നിർമ്മിക്കുന്ന കോടോം ബേളൂർ വയമ്പ് നേരം കാണാതടുക്കം അങ്കൺവാടി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം ടി.വി.ജയചന്ദ്രൻ, കോടോം ബേളൂർ ഐ.സി ഡി.എസ് സൂപ്പർവൈസർമാരായ പി.വി. ജയന്തി , കെ.എ.മിനി, നിർമ്മിതി കേന്ദ്രം എ.ഇ.അതുൽരാജ്, എ.എൽ.എം.സി കമ്മിറ്റി അംഗങ്ങളായ എം.ബാലകൃഷ്ണൻ, ടി.അച്ചുതൻ, ടി.മീനാക്ഷി., വി.കെ.ലളിത, ഊര് മൂപ്പൻ ബി.ചന്ദ്രൻ,പ്രമോട്ടർ എച്ച്.സതീഷ് , വാർഡ് കൺവീനർ പി.എൻ.മുഹമ്മദ് കുഞ്ഞി, അങ്കൺവാടി ടീച്ചർ ഹൈമവതി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ കെ.എം.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സുരേഷ് വയമ്പ് സ്വാഗതവും വി.മഹേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |