തിരുവനന്തപുരം: വിശ്വകർമ്മ ജയന്തിയായ ഇന്ന് സ്വർണ്ണവ്യാപാരമേഖല ആർട്ടിസാൻസ് ദിനമായി ആചരിക്കുമെന്ന് ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇതോടനുബന്ധിച്ച് മുതിർന്ന സ്വർണ തൊഴിലാളികളെ ആദരിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പെൺകുട്ടികൾക്ക് കാതുകുത്തി കമ്മലിടൽ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ആയിരം കുട്ടികൾക്കാണ് കാതുകുത്തി സൗജന്യമായി കമ്മലിടുന്നത്. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിർവ്വഹിക്കും.
തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതി ഓഫീസിൽ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ചടങ്ങ് മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രത്നകല രത്നാകരൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ 25 കുട്ടികൾക്ക് കാതുകുത്തി കമ്മലിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |