കൊച്ചി: തുടരെയെത്തുന്ന കേസുകൾക്ക് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി റാപ്പർ വേടന്റെ കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. വിശദമായ അന്വേഷണം നിർദ്ദേശിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് ഡി.ജി.പി പരാതി കൈമാറിയിരുന്നു. പ്രാഥമിക വിവരശേഖരണമാണ് ആരംഭിച്ചത്. തൃക്കാക്കര അസി. പൊലീസ് കമ്മിഷണർ പി.എസ്. ഷിജുവിനാണ് അന്വേഷണചുമതല. പരാതിക്കാർ സംഘടിതമായാണോ പ്രവർത്തിക്കുന്നതെന്നാവും അന്വേഷിക്കുക. പീഡനക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയ വേടനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള നീക്കം ആരോപിച്ച് സഹോദരൻ ഹരിദാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |