തിരുവനന്തപുരം: സംസ്ഥാനത്ത് പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഒരുപാടു കാത്തിരിക്കേണ്ട അവസ്ഥയാണെന്നും ഇവയുടെ സമാഗമം ഉടനൊന്നും ഉണ്ടാകില്ലെന്നും പി.സി.വിഷ്ണുനാഥ് എം.എൽ.എ. അവശ്യവസ്തുക്കളുടെ വിലവർദ്ധനയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോഴായിരുന്നു പരിഹാസം. ഇപ്പോൾ കോൺക്ലേവുകളുടെ കാലമാണ്. വിലക്കയറ്റം പിടിച്ചു നിറുത്താൻ രാജ്യാന്തര വിലക്കയറ്റ വിരുദ്ധ കോൺക്ലേവ് സംഘടിപ്പിക്കുകയാണ് സർക്കാരിനു മുന്നിലുള്ള ഏക പോംവഴിയെന്നും വിഷ്ണുനാഥ് പറഞ്ഞു. എല്ലാ കുടുംബങ്ങളും ഓണത്തിന് പപ്പടം മാത്രമല്ല, ഉപ്പേരിയും വെളിച്ചെണ്ണയിൽ വറുത്തുകഴിച്ചെന്ന് മന്ത്രി ജി.ആർ.അനിൽ മറുപടി പറഞ്ഞു. 22.34 ലക്ഷം ലിറ്റർ ശബരി വെളിച്ചെണ്ണ വിലകുറച്ച് നൽകി. ഓണകിറ്റിൽ അരകിലോ വെളിച്ചെണ്ണ സൗജന്യമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |