കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ
ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 76/2024) തസ്തികയിലേക്ക് 24, 25, 26 തീയതികളിൽ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ലൈഫ് സയൻസസ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 368/2022, 369/2022) തസ്തികയിലേക്ക് 24, 25, 26 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
വനിത ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്.) (കാറ്റഗറി നമ്പർ 245/2023)
തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം 24, 25, 26 തീയതികളിൽ പി.എസ്.സി.ആസ്ഥാന ഓഫീസിൽ വച്ച് നടത്തും.
ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ
(പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 338/2024) തസ്തികയിലേക്ക് 26ന് പി.എസ്.സി.ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |