2025-26ലെ നീറ്റ് യു.ജി പ്രവേശനത്തിന്റെ 1, 2 റൗണ്ടുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ ഏതെങ്കിലും കാരണത്താൽ അഡ്മിഷൻ പിൻവലിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ 24ന് വൈകിട്ട് 6 വരെ അവസരം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ: https://mcc.nic.in
ക്യാറ്റ് രജിസ്ട്രേഷൻ:
കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) രജിസ്ട്രേഷന് ഇന്ന് വൈകിട്ട് 5വരെ അവസരം. വെബ്സൈറ്റ്: iimcat.ac.in.
ബി.ഫാം മൂന്നാം അലോട്ട്മെന്റായി
ഫാർമസി കോഴ്സിൽ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 23ന് ഉച്ചയ്ക്ക് മൂന്നിനകം പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487, 2332120, 2338487
ആയുർവേദ പി.ജി പ്രവേശനം
ആയുർവേദ പി.ജി കോഴ്സിൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും, ന്യൂനതകൾ പരിഹരിക്കാനും 23ന് വൈകിട്ട് നാലുവരെ www.cee.kerala.gov.in ൽ അവസരം. അപാകത പരിഹരിക്കാനുള്ള രേഖകളും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
എസ്.സി.വി.ടി പരീക്ഷാഫലം
ഓഗസ്റ്രിൽ നടത്തിയ എസ്.സി.വി.ടി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഐ.ടി.ഐ കളിൽ നിന്നും http://det.kerala.gov.inലും ഫലം അറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |