അടൂർ: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പുതിയ രണ്ട് മെത്രാന്മാരെ നിയമിച്ചു. സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക ശുശ്രൂഷകൾക്കായി യു.കെയിലെ സഭാതല കോ- ഓർഡിനേറ്റർ മോൺ. ഡോ. കുറിയാക്കോസ് തടത്തിൽ യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അപ്പസ്‌തോലിക വിസിറ്റേറ്ററായും തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ ചാൻസിലർ മോൺ. ഡോ. ജോൺ കുറ്റിയിൽ മേജർ അതിഭദ്രാസന സഹായമെത്രാനായും നിയമിതരായി. അടൂർ മാർ ഇവാനിയോസ് നഗറിൽ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 95-ാം വാർഷികവും മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ മെത്രാഭിഷേക ശതാബ്ദിയും നടക്കുന്ന അൽമായ സംഗമ വേദിയിലാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭാ അദ്ധ്യക്ഷൻ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പ്രഖ്യാപനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |