ന്യൂഡൽഹി: ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്‌താഖിന് മൈസൂരുവിലെ ദസറ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യാം. സെപ്‌തംബർ 22ലെ ചടങ്ങിലേക്ക് ബാനുവിനെ മുഖ്യാതിഥിയായി ക്ഷണിച്ച കർണാടക സർക്കാരിന്റെ നടപടിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി. കർണാടകയിലെ പ്രമുഖ എഴുത്തുകാരിയാണ് ബാനു മുഷ്‌താഖ്. ഹിന്ദു സമുദായ അംഗമല്ലെന്നും, ഹിന്ദുവിരുദ്ധ പ്രസ്‌താവനകൾ മുൻപ് നടത്തിയിട്ടുള്ള വ്യക്തിയാണെന്നും ഹർജിക്കാരനായ എച്ച്.എസ്. ഗൗരവ് ആരോപിച്ചു. എന്നാൽ, സർക്കാർ പരിപാടിയാണെന്നും ആരെയും വേർതിരിച്ചു കാണാൻ സർക്കാരിന് കഴിയില്ലെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. പ്രഗത്ഭയായ വ്യക്തിയെ ക്ഷണിച്ചതിൽ ഒരു തെറ്രുമില്ലെന്ന കർണാടക ഹൈക്കോടതിയുടെ നിലപാടിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |