മോസ്കോ: റഷ്യയിലെ വിദൂര കിഴക്കൻ മേഖലയിലെ കാംചറ്റ്‌ക ഉപദ്വീപിൽ വീണ്ടും ഭൂചലനം. ഇന്നലെ ഇന്ത്യൻ സമയം, പുലർച്ചെ 12.28 ഓടെയായിരുന്നു ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം. 5.8 റിക്ടർ സ്കെയിൽ തീവ്രത വരെയുള്ള തുടർ ചലനങ്ങളും അനുഭവപ്പെട്ടു. മേഖലയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. നേരിയ തിരകൾ രേഖപ്പെടുത്തി. മേഖലയിൽ ആളപായമോ നാശനഷ്ടമോ ഇല്ല.
കഴിഞ്ഞ ആഴ്ചയും ഇവിടെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജൂലായിൽ ഇതേ മേഖലയിലുണ്ടായ ഭൂചലനം റഷ്യ, ജപ്പാൻ, യു.എസ് തീരങ്ങളിൽ സുനാമിത്തിരകൾക്ക് കാരണമായിരുന്നു. മോസ്കോയിൽ നിന്ന് 6,800 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന സജീവ അഗ്നിപർവതങ്ങൾ നിറഞ്ഞ കാംചറ്റ്‌ക ഉപദ്വീപ് ഭൂകമ്പ സാദ്ധ്യത കൂടിയ പ്രദേശമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |