മൂന്നാം സെമസ്റ്റർ എംഎ സോഷ്യോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന്റെ പ്രാക്ടിക്കൽ 22, 23, 24, 25 തീയതികളിൽ നടത്തും.
ഒന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 22 മുതൽ 29 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-3 സെക്ഷനിൽ ഹാജരാകണം.
രണ്ടാം സെമസ്റ്റർ ന്യൂജെൻ യു.ജി. ഡബിൾ മെയിൻ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ ഹാൾടിക്കറ്റുമായി 23 മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംകോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 23 മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
കോളേജുകളിൽ ഒഴിവുള്ള ബിരുദ സീറ്റുകളിലേക്ക് 22ന് പാളയത്തെ സർവകലാശാല സെനറ്റ് ഹാളിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.
ഒഴിവുള്ള പി.ജി സീറ്റുകളിലേക്ക് 23ന് പാളയത്തെ സർവകലാശാല സെനറ്റ് ഹാളിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.
സംസ്കൃത സർവ്വകലാശാല ടൈംടേബിൾ പ്രസിദ്ധീകരിച്ചു
സംസ്കൃത സർവ്വകലാശാലയുടെ ബിരുദ/ബിരുദാനന്തര/പി.ജി. ഡിപ്ലോമ/ഡിപ്ലോമ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഒക്ടോബർ ആറിന് പരീക്ഷകൾ ആരംഭിക്കും.
ഓപ്പൺ യൂണി. ആദ്യ ബാച്ച്
യു.ജി പരീക്ഷാ ഫലം
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദ്യ ബാച്ചിന്റെ ആറാം സെമസ്റ്റർ യു.ജി (2022-അഡ്മിഷൻ) പ്രോഗ്രാമുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 19 ദിവസത്തിനുള്ളിൽ റെക്കോഡ് വേഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്. ബി.എ മലയാളം-59.53,ബി.എ സംസ്കൃതം-37.5,ബി.എ ഹിന്ദി-64.91,ബി.എ അറബിക്-40.31എന്നിങ്ങനെയാണ് വിജയശതമാനം. പരീക്ഷാഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്ന് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചശേഷം ഡൗൺലോഡ് ചെയ്യാം. യൂണിവേഴ്സിറ്റിയുടെ അടുത്ത പി.ജി ബാച്ചിന്റെ അഡ്മിഷൻ ഈ മാസം 25 വരെ നീട്ടി.
ആകെ പരീക്ഷ എഴുതിയത്- 2225
വിജയിച്ചവർ - 1180
വിജയശതമാനം- 53.03
നഴ്സിംഗ് പ്രവേശനം അടുത്തമാസം 31വരെ
തിരുവനന്തപുരം : ബി.എസ്.സി നഴ്സിംഗ് ഉൾപ്പെടെയുള്ള വിവിധ നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന തീയതി അടുത്തമാസം (ഒക്ടോബർ) 31വരെ നീട്ടി. ഈമാസം 30ന് സമയപരിധി അവസാനിക്കാനിക്കെയാണ് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ തീരുമാനം. സംസ്ഥാനത്ത് സർക്കാർ സീറ്റുകളിലേക്കുള്ള എൽ.ബി.എസിന്റെ അലോട്ട്മെന്റുകൾ മൂന്നെണ്ണം കഴിഞ്ഞു. മഈമാസം 20ന് സ്പെഷ്യൽ അലോട്ട്മെന്റ് നടക്കും.പ്രൈവറ്റ് മാനേജ്മെന്റ് അസോസിയേഷന്റെ മൂന്നാം ഓൺലൈൻ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചു.
ഹോമിയോ പി.ജി പ്രവേശനം
ഹോമിയോപ്പതി പി.ജി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കാനും ന്യൂനതകൾ പരിഹരിക്കാനും 24ന് വൈകിട്ട് മൂന്നുവരെ www.cee.kerala.gov.in ൽ അവസരം. ന്യൂനതകൾ പരിഹരിക്കാനാവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ എന്നിവ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാം. ഹെൽപ്പ് ലൈൻ-0471 – 2332120, 2338487
ഹിന്ദി ടൈപ്പ് റൈറ്റിംഗ് ഷോർട്ട് ഹാൻഡ്പരീക്ഷകൾ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരള ഹിന്ദി പ്രചാര സഭ നടത്തി വരുന്ന ഹിന്ദി ടൈപ്പ് റൈറ്റിംഗ് ( ലോവർ, ഹയർ, ഹൈസ്പീഡ് ), ഹിന്ദി ഷോർട്ട് ഹാൻഡ്( ലോവർ, ഹയർ ) കോഴ്സുകളുടെ പരീക്ഷകൾ ഒക്ടോബർ 30,31 തീയതികളിൽ നടത്തും.
പരീക്ഷയിൽ പങ്കെടുക്കാൻ നിശ്ചിത ഫീസ് സഹിതം അപേക്ഷ ഒക്ടോബർ 10 ന് മുൻപ് സഭാ കാര്യാലയത്തിൽ കിട്ടത്തക്കവണ്ണം അയയ്ക്കണം. 20 രൂപ ഫൈനോടുകൂടി 15ന് മുൻപ് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471 2321378, 0471 2329459, 0471 2329200, 9539399383 .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |