ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ടോസ്. നായകന്‍ സൂര്യകുമാര്‍ യാദവ് പാകിസ്ഥാനെ ബാറ്റിംഗിന് അയച്ചു. കഴിഞ്ഞ ഞായറാഴ്ച ടോസ് സമയം മുതലുള്ള വിവാദ നായകന്‍ ആന്‍ഡി പൈക്രോഫ്റ്റ് തന്നെയാണ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും മത്സരം നിയന്ത്രിക്കുന്നത്. ഇന്നും ടോസ് സമയത്ത് പാക് നായകന്‍ സല്‍മാന്‍ അലി ആഗയ്ക്ക് കൈ കൊടുക്കാന്‍ സൂര്യകുമാര്‍ യാദവ് തയ്യാറായില്ല.
മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി തുടരുന്ന പ്ലേയിംഗ് ഇലവനില്‍ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. ഒമാനെതിരെ കളിച്ച ടീമില്‍ നിന്ന് പേസര്‍മാരായ അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയും ഒഴിവാക്കപ്പെട്ടപ്പോള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. യുഎഇക്ക് എതിരായ തങ്ങളുടെ അവസാന മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് പാകിസ്ഥാനും ഇറങ്ങുന്നത്.
ഇന്ത്യന്‍ ടീം : അഭിഷേക് ശര്‍മ്മ, ശുബ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍ ( വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദൂബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി
പാകിസ്ഥാന്‍ ടീം: സയീം അയൂബ്, ഷഹിബ്‌സദാ ഫര്‍ഹാന്‍, ഫഖര്‍ സമന്‍, സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), ഹുസൈന്‍ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |