കുളത്തൂർ : ഓൺ ലൈൻ ട്രേഡിംഗിലൂടെ 10 ലക്ഷം തട്ടിയെടുത്തയാളെ തുമ്പ പൊലിസ് അറസ്റ്റു ചെയ്തു. കർണാടക സ്വദേശി പ്രകാശ് ഇരപ്പയെയാണ് അറസ്റ്റ് ചെയ്തത്. കുളത്തൂർ ആറ്റിപ്ര സ്വദേശി ജയിംസ് സുകുമാരനിൽ നിന്നാണ് പണം തട്ടിയത്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിൽ വ്യാജ ആപ്പ് രൂപീകരിച്ച് ആയിരുന്നു തട്ടിപ്പ് നടത്തിയത്. കൊട്ടക് സെക്യൂരിറ്റി ആപ്പ് എന്ന പേരിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒരു ലിങ്ക് ഉണ്ടാക്കി വിശ്വസിപ്പിച്ച് ആപ്പ് ഡൗൺലോഡ് ചെയ്തശേഷം 9,40,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഡൽഹി ,കർണാടക എന്നിവിടങ്ങളിലെ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം തട്ടിയത്.ഡൽഹി കൊട്ടക് മഹേന്ദ്ര ബാങ്ക് വഴി 340000 രൂപയും കർണാടകയിലെ കർണാടക ബാങ്കിലെ അക്കൗണ്ട് വഴി 6 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത് അറസ്റ്റിലായ പ്രകാശ് ഇരപ്പാ സമാനമായ കേസിൽ നേരത്തെ എറണാകുളം റൂറൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സ്വദേശി യിൽ നിന്നും പതിനൊന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്. ഇന്ത്യയിൽ പലസ്ഥലങ്ങളിലും സമാനമായ കേസുകളിൽ പ്രതിയാണ് ഇയാൾ.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |