കോട്ടയം: ഷെയർ ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 55 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ ചെറിയ പറമ്പിൽ അമ്മദ് മകൻ സുബൈർ (48) നെയാണ് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹണി കെ.ദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2025 മേയ് ഏഴ് മുതൽ 31 വരെയാണ് കേസിനാസ്പദമായ സംഭവം. രാമപുരം ഏഴാച്ചേരി സ്വദേശിയിൽ നിന്ന് പലതവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് 5539222 രൂപ വാങ്ങിയെടുത്ത ശേഷം മുതലോ ലാഭമോ നൽകിയില്ല. തുടർന്ന് രാമപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കോട്ടയം സൈബർ ക്രൈം പൊലീസ് തുടരന്വേഷണം നടത്തുകയായിരുന്നു. എ.എസ്.ഐ ഷൈൻ കുമാർ, സജീവ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘം അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |