ന്യൂഡൽഹി: മണിപ്പൂരിൽ അസാം റൈഫിൾസ് വാഹനത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. അക്രമികൾ ഉപയോഗിച്ചതെന്ന് കരുതുന്ന വാൻ ആക്രമണം നടന്ന സ്ഥലത്തിന് 12 കിലോമീറ്റർ അകലെ നിന്ന് പൊലീസ് കണ്ടെത്തി.
വെള്ളിയാഴ്ച ബിഷ്‌ണുപൂർ ജില്ലയിലെ നംബോൽ സബൽ ലെയ്‌കയിൽ അസാം റൈഫിൾസിനുനേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ അഞ്ച് പേർ ഇംഫാലിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്.
ആക്രമണം നടന്നതിന്റെ അടുത്ത ദിവസം ഗവർണർ അജയ് കുമാർ ഭല്ലയുടെ നേതൃത്വത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. അതനുസരിച്ച്
മണിപ്പൂരിലെ തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചു. അസാം റൈഫിൾസ് വാഹനത്തിന് നേരയുണ്ടായ ആക്രമണത്തെ അപലപിച്ച് കഴിഞ്ഞ ദിവസം കുക്കി സോ കൗൺസിൽ രംഗത്തെത്തിയിരുന്നു. മെയ്‌തി സ്വാധീനമുള്ള നംബോൽ സബൽ ലെയ്‌കയിൽ പ്രദേശവാസികളും പ്രതിഷേധ പ്രകടനം നടത്തി. ആക്രമണത്തിൽ പ്രതിഷേധിച്ച് മെയ്‌തി സംഘടനകൾ ഇന്നലെ മണിപ്പൂരിൽ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |