തിരുവനന്തപുരം: കടകളിലും മറ്റു സ്ഥാപനങ്ങളിലും വില്പനയ്ക്ക് വച്ചിരിക്കുന്നത് എത്ര പഴക്കമുള്ള സാധനമായാലും ഇന്നലെ മുതൽ ജി.എസ്.ടി ഇളവിന്റെ പരിധിയിൽ വന്നതിനാൽ തിരക്കിനൊപ്പം ആശയക്കുഴപ്പവും ഏറി. ഉപഭോക്താവ് വില കൊടുത്തു വാങ്ങുമ്പോഴാണ് ജി.എസ്.ടി ഈടാക്കുന്നത്. അതിനാൽ, വില എത്രയായാലും അത് എപ്പോൾ രേഖപ്പെടുത്തിയതായാലും ഇളവ് നൽകാൻ ബാദ്ധ്യസ്ഥരായതിനാൽ ബില്ലിംഗ് സംവിധാനം കമ്പ്യൂട്ടറിലാക്കിയ സ്ഥാപനങ്ങൾ വലഞ്ഞു.
മിക്ക സ്ഥാപനങ്ങളും വിജ്ഞാപനം വന്നശേഷമാണ് ജി.എസ്.ടി കമ്പ്യൂട്ടറിൽ ക്രമീകരിക്കാൻ തുടങ്ങിയത്. ഇന്നലെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
വിലവിവരങ്ങൾ പുതുക്കാനായി സൂപ്പർമാർക്കറ്റുകൾ പലതും ഉച്ചവരെ അടച്ചിട്ടു.പുതുക്കിയവില കമ്പ്യൂട്ടറിൽ തിരുത്തുന്ന ജോലികൾ ചെയ്തുവരികയാണെന്ന് ലുലു ഹൈപ്പർ മാർക്കറ്റ് അറിയിച്ചു.മൈ ജിയിൽ ഇലക്ട്രോണിക്സ് വില്പനയിൽ വൻതിരക്കായിരുന്നുവെന്ന് സെയിൽസ് വിഭാഗം അറിയിച്ചു.സ്മാർട്ട് ടി.വിക്കും എ.സി.ക്കുമാണ് ഡിമാന്റ് അധികം.ഓണത്തിന് വാങ്ങാതിരുന്നവരെല്ലാം ഇന്നലെമുതൽ വീണ്ടുമെത്തി.ടി.വി.ക്കുംഎ.സി.ക്കുമെല്ലാം വിലയുടെ 14%വരെ കുറവ് കിട്ടും.കൂടാതെ ഓണംഓഫർ 30വരെ തുടരാനും തീരുമാനിച്ചിട്ടുണ്ടെന്ന് മൈജിയിലെ ജനറൽ മാനേജർ രതീഷ് കുട്ടത്ത് പറഞ്ഞു.ക്യു.ആർ.എസിലും ടി.വി.വാങ്ങാൻ ഇന്നലെതിരക്ക് കൂടി.സ്മാർട്ട് ടി.വി.ക്ക് 15000രൂപ മുതൽ ഒരുലക്ഷം വരെയാണ് വില.ഓണക്കാലത്തെ ഓഫർ വിലയിൽ നിന്ന് 7% വരെ നികുതിയുടെ കുറവ് അധികമായി കിട്ടും.തിരക്ക് പരിഗണിച്ച് ഫിനാൻസ് സൗകര്യം ലളിതമാക്കിയെന്നും ക്യു.ആർ.എസിലെ സെയിൽസ്ജനറൽ മാനേജർ അഭിമന്യു ഗണേഷ് അറിയിച്ചു.
നടപടികളിൽ സങ്കീർണത പലവിധം
ജിഎസ്.ടി ഇളവ് നടപ്പാക്കുന്നത് സങ്കീർണമായ നടപടിയാണ്.ഓരോ ഇകൊമേഴ്സ് പ്ലാറ്റ്‌ഫോമും അവരുടെ കൈവശമുള്ള ഓരോ സാധനത്തിന്റെയും വിലയുംനികുതിയും മാറ്റണം,ഡിജിറ്റൽ കാറ്റലോഗുകൾ പുതുക്കണം,ബാർകോഡ് പുതുക്കണം,എം.ആർ.പി വിവരങ്ങളുള്ള പാക്കേജിങ് നേരിട്ടുതന്നെ ജോലിക്കാർ മാറ്റേണ്ടി വരും.ഒരു പാക്കറ്റിലെങ്കിലും തെറ്റായവിവരങ്ങൾ നൽകിയാൽ പിഴവരാം.അതിന്റെ പേരിൽ ജി.എസ്.ടി ക്രെഡിറ്റ് നിഷേധിക്കാം.
പതിനായിരക്കണക്കിനു സാധനങ്ങളിലാണ് കമ്പ്യൂട്ടറിൽ വിലതിരുത്തേണ്ടിവരുന്നത്.വിതരണക്കാരന്റെ രേഖകളിൽ എന്തെങ്കിലും പിഴവുണ്ടെങ്കിൽ കച്ചവടക്കാർക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടാനാകില്ല.
ഇൻഷ്വറൻസ്
ഹെൽത്ത് ഇൻഷ്വറൻസിൽ ജി.എസ്.ടി.എടുത്തുകളഞ്ഞിട്ടുണ്ട്. പ്രീമിയത്തിലെ ഇളവ് 12മുതൽ 15ശതമാനംവരെയായി കുറഞ്ഞേക്കാം. ഇൻഷ്വറൻസ് കമ്പനികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കാത്തതിനാൽ നികുതി ഒഴിവാക്കുന്നതിന്റെ പൂർണ്ണഗുണഫലം ഉപഭോക്താക്കൾക്ക് ലഭിക്കുമോ എന്നതിൽ ആശങ്കയുണ്ട്.ഗ്രൂപ്പ് പോളിസികൾക്ക് ജി.എസ്.
ടി ഇളവ് ബാധകമല്ല.
മരുന്നുവില
ക്യാൻസർ,ഹീമോഫീലിയ,സ്പൈനൽ മസ്ക്കുലർ അട്രോഫി, മാരകശ്വാസകോശ രോഗികളുടേയും 34 മരുന്നുകളുടെ ജി.എസ്.ടി പൂർണമായി ഇല്ലാതായി.
കരളിലെ ക്യാൻസറിനുള്ള അലക്ട്്നിബ് ഗുളികയ്ക്ക് ഒരാഴ്ചത്തേക്ക് 1.20ലക്ഷം രൂപയായിരുന്നത് 1.06ലക്ഷംരൂപയായി. ഹീമോഫീലിയ രോഗികൾക്കുള്ള എമിസിസുമാബ് ഇൻജക്ഷൻ മരുന്നിന് 2.94ലക്ഷംരൂപയിൽ നിന്ന് 2.59ലക്ഷമായി. സ്പൈനൽ മസ്ക്കുലർ അട്രോഫി രോഗികൾക്കുള്ള റിസ്ഡിപ്ലാം പൗഡറിന് 6.09ലക്ഷത്തിൽ നിന്ന് 5.36ലക്ഷമായി. ഗുരുതരശ്വാസകോശ രോഗത്തിനുള്ള മെപോളിസുമാബ് ഇൻജക്ഷന് 79,853 രൂപയിൽ നിന്ന് 70,000രൂപയായും ഇന്നലെ കുറഞ്ഞു. രക്തസമ്മർദ്ദം,കൊളസ്ട്രോൾ,നാഡീ,ഞരമ്പ് രോഗങ്ങൾക്കുള്ള മരുന്നുകൾക്കും ജി.എസ്.ടി കുറഞ്ഞു. പ്രമേഹത്തിനുള്ള ഇൻസുലിൻ മരുന്നുകൾക്ക് വിലയിൽ മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |