പെരുമ്പാവൂർ: പുല്ലുവഴി നങ്ങേലിപ്പടിയിലെ ഒരു കൂൾബാറിൽ നിയമവിരുദ്ധമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശംവച്ച് വില്പന നടത്തിയതിന് രായമംഗലം പൂനെല്ലികവളം പ്രാമിൽവീട്ടിൽ തോമസിനെ (62) എക്‌സൈസ് ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. 20 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 9935രൂപയും പിടിച്ചെടുത്തു. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.വി. ജോൺസൺ, പ്രിവന്റീവ് ഓഫീസർ എ.എ. അൻവർ, ടി.എൽ. ഗോപാലകൃഷ്ണൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ബി, സുഗത, പി.എച്ച്. സുഗതാബീവി, സിവിൽ എക്‌സൈസ് ഓഫീസർ എസ്. വിഷ്ണു, എസ്. ബാബു, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ വിഷ്ണുകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |