ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്‌നോളജിയിൽ 2026ലേക്കുള്ള പോസ്റ്റ് ഡോക്ടറൽ/സൂപ്പർ സ്‌പെഷ്യാലിറ്റി പ്രോഗ്രാമുകൾക്ക് നവംബർ 15വരെ അപേക്ഷിക്കാം. ഡി.എം കാർഡിയോളജി,പീഡിയാട്രിക് കാർഡിയോളജി,ന്യൂറോളജി, ഇമേജിംഗ് ആൻഡ് ഇന്റർവെൻഷണൽ ന്യൂറോ റേഡിയോളജി,കാർഡിയോവാസ്‌ക്കുലർ ഇമേജിംഗ് ആൻഡ് വാസ്‌ക്യൂലാർ ഇന്റർവെൻഷണൽ റേഡിയോളജി,കാർഡിയോ തൊറാസിക് ആൻഡ് വാസ്‌കുലാർ അനസ്‌തേഷ്യ,ന്യൂറോ അനസ്‌തേഷ്യ എന്നിവ സ്‌പെഷാലിറ്റി പ്രോഗ്രാമുകളാണ്. പി.ജി പ്രോഗ്രാമുകളിൽ എം.ഡി ഇൻ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, എം.സി.എച്ച് ഇൻ കാർഡിയോ വാസ്‌ക്കുലർ & തൊറാസിക് സർജറി എന്നിവ ഉൾപ്പെടുന്നു. നിരവധി മേഖലകളിൽ ഇന്റഗ്രേറ്റഡ് ഡി.എം പ്രോഗ്രാമുകളുണ്ട്. കൂടാതെ ഫിസിക്കൽ സയൻസ്, കെമിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ്,മെഡിക്കൽ സയൻസ്, ബയോ എൻജിനിയറിംഗ്,ഹെൽത്ത് സയൻസ് എന്നിവയിൽ പി.എച്ച്ഡി പ്രോഗ്രാമുകളുമുണ്ട്. മെഡിക്കൽ,നോൺ മെഡിക്കൽ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. www.sctimst.ac.in
1. എം.എസ്‌സി പബ്ലിക് ഹെൽത്ത് എന്റോമോളജി
പുതുച്ചേരിയിലെ വെക്ടർ കണ്ട്രോൾ റിസർച്ച് സെന്റർ 2025-27 വർഷത്തെയ്ക്കുള്ള രണ്ടു വർഷ എം.എസ്‌സി പബ്ലിക് ഹെൽത്ത് എന്റോമോളജി പ്രോഗ്രാമിന് ഒക്ടോബർ 10വരെ അപേക്ഷിക്കാം. ഐ.സി.എം.ആറിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനമാണിത്. പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം (CET). പ്രതിമാസം 10000 രൂപ വീതം സ്റ്റൈപൻഡ് ലഭിക്കും. www.vcrc.icmr.org.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |