പാലക്കാട്: ആഗോള അയ്യപ്പസംഗമം നടത്തുന്നതിന് മുമ്പ് ഭക്തജനങ്ങളോട് സർക്കാർ മാപ്പ് ചോദിക്കേണ്ടിയിരുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബദൽ അയ്യപ്പ സംഗമമെന്ന നിക്ഷിപ്ത താൽപര്യത്തിന്റെ പേരിൽ ആർ.എസ്.എസ് നടത്തിയ പരിപാടിയെ ആരും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയൻ ഭക്തജനങ്ങളെ കബളിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ഭക്തി കാപട്യമാണെന്ന് ജനം തിരിച്ചറിഞ്ഞു . എൻ.എസ്.എസുമായി കോൺഗ്രസിന് നല്ല ബന്ധമാണുള്ളത്. ശബരിമല വിഷയത്തിൽ അവർക്ക് അവരുടേതായ നിലപാടുണ്ടാവും. സർക്കാർ നടത്തിയ അയ്യപ്പ സംഗമം വഴിപാടായി . ശബരിമല വിഷയമായതുകൊണ്ടാണ് എൻ.എസ്.എസ് പങ്കെടുത്തത്.അതിൽ ആശങ്കയില്ല.കോൺഗ്രസും യു.ഡി.എഫും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വക്താക്കളായി മാറിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
എൻ.എസ്.എസ്, യോഗ നിലപാടുകൾ സ്വാഗതാർഹം:അശോകൻ
സംഘടിത സമുദായങ്ങൾ വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ,ശബരിമല വിഷയത്തിലെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടേയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും നിലപാടുകൾ സ്വാഗതാർഹമാണെന്ന് എസ്.ആർ.പി ജനറൽ സെക്രട്ടറി വി.കെ.അശോകൻ. കേരളത്തിൽ ഇന്ന് നടക്കുന്ന ജാതീയ സമവാക്യങ്ങൾ തിരുത്തപ്പെടേണ്ടതുണ്ടെന്നും ,അത് മതേതരത്വത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |