ചണ്ഡിഗഡ്: സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ. അനിലിന് സി.പി.ഐ പാർട്ടി കോൺഗ്രസിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ അഭിനന്ദനം. കേരളത്തിൽ ഒാണത്തോടനുബന്ധിച്ച് പരാതിക്കിടയില്ലാത്ത വിധം പൊതുവിതരണം വകുപ്പ് മികച്ച പ്രകടനമാണ് നടത്തിയതെന്ന് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞിരുന്നു.
ആന്ധ്ര, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ അനിലിനെ അഭിനന്ദിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ അനിൽ ചണ്ഡിഗഡ് പഞ്ചാബ് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ലാൽ ചന്ദ് കട്ടൂരാ ചക്കുമായി കൂടിക്കാഴ്‌ച നടത്തി. നെല്ലുസംഭരണം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ആശയവിനിമയവും സഹകരണവും വർദ്ധിപ്പിക്കാൻ മന്ത്രിമാർ ധാരണയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |