കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ കഴിയുന്ന തോപ്പുംപടി ചക്കനാട്ട് അമ്പലത്തിന് സമീപം താമസിക്കുന്ന കലൂർ കറുകപ്പള്ളി അശോകറോഡിൽ ഇർഫാദ് ഇക്ബാലാണ് (21) എളമക്കര പൊലീസിന്റെ പിടിയിലായത്.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ സംഘം ചേർന്ന് കവർച്ച നടത്തിയ കേസിലും എളമക്കര പൊലീസ് സ്റ്റേഷനിലെ അടിപിടി കേസിലും പ്രതിയാണ്. ഈ കേസുകളിൽ ജില്ലാ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വിദ്യാർത്ഥിനിയുമായി അടുപ്പത്തിലായത്. എളമക്കര സ്റ്റേഷൻ പരിധിയിൽപ്പെട്ട പേരണ്ടൂർ വോക്ക്‌വേയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ചാണ് പീഡിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |