ബെംഗളുരു : ഈമാസം 30ന് തുടങ്ങുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി നടന്ന ഇംഗ്ളണ്ടിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് വമ്പൻ തോൽവി. മത്സരത്തിൽ ആൾറൗണ്ടർ അരുന്ധതി റെഡ്ഡിക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് മറ്റൊരു ആശങ്കയായി.
ബെംഗളുരു സെന്റർ ഒഫ് എക്സലൻസിൽ നടന്ന മത്സരത്തിൽ ബൗൾ ചെയ്യുമ്പോൾ ഇംഗ്ളണ്ട് ബാറ്റർ ഹീതർ നൈറ്റിന്റെ ഒരു ഷോട്ട് കൊണ്ടാണ് ഇടതുകാൽ മുട്ടിന് പരിക്കേറ്റത്. എഴുന്നേൽക്കാനാകാതെ കിടന്ന അരുന്ധതിയെ വീൽചെയറിലാണ് ഗ്രൗണ്ടിൽ നിന്ന് മാറ്റിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് നിശ്ചിത 50 ഓവറിൽ 340/9 എന്ന സ്കോർ ഉയർത്തി. നാറ്റ് ഷീവർബ്രണ്ട് സെഞ്ച്വറിയും (120*) എമ്മ ലാംബ് അർദ്ധസെഞ്ച്വറിയും(84) നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ 34 ഓവറിൽ 187 റൺസിന് ആൾഔട്ടാവുകയായിരുന്നു. ജെമീ റോഡ്രിഗസ് (66), ഉമ ഛെത്രി (45) എന്നിവർക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങാനായത്.
ഇതേ ഗ്രൗണ്ടിൽ നടന്ന മറ്റൊരു സന്നാഹമത്സരത്തിൽ ഇന്ത്യ എ ടീം ന്യൂസിലാൻഡ് എ ടീമിനെ നാലുവിക്കറ്റിന് തോൽപ്പിച്ചു. മലയാളിതാരം മിന്നുമണിയാണ് ഇന്ത്യ എ ടീമിനെ തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |