കാസർകോട്: മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബേക്കൽ ഡി വൈ എസ് പിയുടെ ഡാൻസാഫ് സ്‌ക്വാഡിലെ സീനിയർ സിപിഒ സജീഷാണ് മരിച്ചത്. ചെങ്കള നാലാം മൈലിൽ ഇന്ന് പുലർച്ചെ 2.45ഓടെയായിരുന്നു അപകടമുണ്ടായത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി കാറിൽ പോകുകയായിരുന്നു സജീഷും സംഘവും. ഇതിനിടയിൽ വണ്ടിയിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. സജീഷിനൊപ്പമുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ സുഭാഷിനും അപകടത്തിൽ പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |