നാൽപതുകളിൽ സ്ത്രീകൾ ഗർഭം ധരിക്കുകയും ഒരു കുഞ്ഞിന് ജന്മം നൽകുന്നതും ഇപ്പോൾ സാധാരണമായിരിക്കുകയാണ്. മികച്ച ചികിത്സയിലൂടെയും കൃത്യമായ പരിചരണങ്ങളിലൂടെയും നാൽപത് വയസ് കഴിഞ്ഞ ഒരു സ്ത്രീക്ക് ആരോഗ്യമുളള കുഞ്ഞിന് ജന്മം നൽകാൻ സാധിക്കും. പ്രമുഖരടക്കം പല സിനിമാതാരങ്ങളും ഗർഭം ധരിക്കുന്നത് ഈ പ്രായപരിധിയിലാണെന്നതും ശ്രദ്ധേയമാണ്.
40 വയസിനുമുകളിലുളള സ്ത്രീകൾക്ക് സുരക്ഷിതമായി ഗർഭം ധരിക്കാനും പ്രസവത്തിനും ആരോഗ്യം എങ്ങനെയായിരിക്കണമെന്ന് പരിശോധിക്കാം. ഒരുകാലത്ത് 35 വയസിനുമുകളിലുളള ഗർഭധാരണം അപകടസാദ്ധ്യത നിറഞ്ഞെതെന്നായിരുന്നു പലരുടെയും വാദം. എന്നാലിന്ന് ഈ പ്രായത്തിലുളളവർക്ക് ഗർഭാധാരണസമയത്തും അതിനുശേഷവും കൃത്യമായ പരിചരണങ്ങൾ നൽകാൻ പ്രാപ്തമായ ആരോഗ്യസംവിധാനമാണ് ഇപ്പോഴുളളത്. എന്നിരുന്നാലും പ്രായത്തിനനുസരിച്ചുളള അപകടസാദ്ധ്യതകളെയും തള്ളിക്കളയാൻ സാധിക്കില്ല.
അതിനാൽ ഈ പ്രായത്തിൽ ഗർഭധരിക്കുന്നവർ പൂർണബോധ്യതയോടെ മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ. 35 വയസിനുമുകളിലുളള സ്ത്രീകളുടെ ഗർഭധാരണത്തെ മെഡിക്കൽ വിദഗ്ദർ അഡ്വാൻസ്ഡ് മെറ്റേണൽ ഏയ്ജ് (എഎംഎ) എന്നാണ് പറയപ്പെടുന്നത്. പല സ്ത്രീകളുടെ ആരോഗ്യനില അനുസരിച്ച് ഈ പ്രായപരിധി മാറിയേക്കാം. ചിലർക്ക് എഎംഎ 40 വയസായിരിക്കും. മറ്റുചിലർക്ക് 42 അല്ലെങ്കിൽ 45 ആയേക്കാം. 40 വയസിനുമുകളിലുളള ഗർഭധാരണം ആരോഗ്യകരമായിരിക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
1. ആരോഗ്യസ്ഥിതി: ഉയർന്ന രക്തസമ്മദ്ദം, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ, പൊണ്ണത്തടി, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുളളവർ ഗർഭാധാരണത്തിന് മുമ്പ് കൃത്യമായ ചികിത്സ തേടിയിരിക്കണം. അല്ലെങ്കിൽ ഈ പ്രശ്നങ്ങൾ ഗർഭകാലത്ത് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
2. അണ്ഡത്തിന്റെ ഗുണനിലവാരം: സ്ത്രീകളുടെ പ്രായം കൂടുന്നതനുസരിച്ച് ഉൽപ്പാദിപ്പിക്കപ്പെടുന്ന അണ്ഡത്തിന്റെ ഗുണനിലവാരത്തെയും സ്വാധീനിക്കും. ഇത് അനൂപ്ലോയിഡിയുടെ (ക്രോമസോം സംബന്ധമായ പ്രശ്നങ്ങൾ) സാദ്ധ്യത വർദ്ധിപ്പിക്കും. ഗർഭം അലസൽ, മറ്റുജനിതക വൈകല്യങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകും.
3. ജീവിതശൈലിയും ശാരീരികക്ഷമതയും: ഹൃദയസംബന്ധമായ ആരോഗ്യം, കൃത്യമായ ഭാരം, സമീകൃതാഹാരം, എന്നിവ ആരോഗ്യകരമായ ഗർഭധാരണത്തിന് സഹായിക്കും. വ്യായാമം ഉൾപ്പെടെയുളള മാർഗങ്ങളിലൂടെ ആരോഗ്യം കാത്തുസൂക്ഷിക്കാനാകും.
4. പ്രത്യുൽപ്പാദന സാങ്കേതികവിദ്യ: ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്), പ്രീഇംപ്ലാന്റേഷൻ ജനറ്റിക് ടെസ്റ്റിംഗ് (പിജിടി), എംബ്രിയോ ഫ്രീസിംഗ് തുടങ്ങിയ ഒട്ടനവധി സാങ്കേതികവിദ്യകൾ ഇന്നുണ്ട്. ഇവയിലൂടെ എളുപ്പത്തിൽ ഗർഭധാരണം എളുപ്പമാക്കാൻ സാധിക്കും.
5. പ്രസവചികിത്സ: ഗർഭകാല പരിചരണം,ഗർഭകാല രക്താതിസമ്മർദ്ദം,ഗർഭകാല പ്രമേഹം, ശിശുവിന്റെ വളർച്ച എന്നിവ പ്രധാനപ്പെട്ട ഘടകങ്ങളാണ്. 40 വയസിനുമുകളിൽ ഗർഭം ധരിക്കുന്നവർ ഇതെല്ലാം വേണ്ട വിധത്തിൽ ശ്രദ്ധിക്കേണ്ടതാണ്.
അടുത്തിടെയാണ് നാൽപത് പിന്നിട്ട ബോളിവുഡ് നടി കത്രീന കെയ്ഫ് ഗർഭം ധരിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. സ്ത്രീകൾ ചെറിയ പ്രായത്തിൽ തന്നെ ഗർഭം ധരിച്ചാൽ മാത്രമേ ആരോഗ്യമുളള കുഞ്ഞിന് ജന്മം നൽകാൻ സാധിക്കുളളൂവെന്ന പരമ്പരാഗത ചിന്ത ഇതോടെ തകർന്നിരിക്കുകയാണ്. പല സിനിമാതാരങ്ങളും ഗർഭം ധരിക്കുന്നത് 30 വയസിനുശേഷമാണ്. വിദഗ്ദ പരിചരണത്തിലൂടെ അവർക്ക് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു. എന്നിരുന്നാലും താമസിച്ചുളള ഗർഭധാരണം അമ്മയ്ക്കും ശിശുവിനും അപകസാദ്ധ്യതകൾ ഉണ്ടാക്കുന്നുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.
1. ഉയർന്ന രക്തസമ്മർദ്ദ വൈകല്യങ്ങൾ: 40നുശേഷമുളള ഗർഭകാലത്ത് ഉയർന്ന രക്തസമ്മർദ്ദം, പ്രീക്ലാംപ്സിയ (അവയവങ്ങളുടെ തകരാർ) എന്നിവ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ചില പഠനങ്ങളിൽ പ്രായമായ സ്ത്രീകളിൽ ഉയർന്ന രക്തസമ്മർദ്ദത്തിന് 38 ശതമാനം വരെ സാദ്ധ്യതയും പ്രായംകുറഞ്ഞവരിൽ 14 ശതമാനം സാദ്ധ്യതയും കാണപ്പെടുന്നുവെന്നാണ്.
2. ഗർഭകാല പ്രമേഹം: പ്രായമായ സ്ത്രീകളിൽ ഗർഭകാല പ്രമേഹം ഉണ്ടാകാനുളള സാദ്ധ്യത 44.2 ശതമാനമാണ്. പ്രായംകുറഞ്ഞവരിൽ 20 ശതമാനംവരെ സാദ്ധ്യതയുണ്ട്.
3. സിസേറിയൻ നിരക്ക്: സുഖപ്രസവത്തിനുളള സാദ്ധ്യത വളരെക്കുറവാണ്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം പരിഗണിച്ച് എത്രയും വേഗം പ്രസവം നടത്താനാണ് വിദഗ്ദർ ശ്രമിക്കുന്നത്.
4. മാസം തികയാതെയുളള പ്രസവം: പ്രായം കൂടിയ സ്ത്രീകളിൽ 25.8 ശതമാനം വരെ മാസം തികയാതെയുളള പ്രസവത്തിന് സാദ്ധ്യതയുണ്ട്. പ്രായം കുറഞ്ഞവരിൽ 14.5 ശതമാനം വരെയും സാദ്ധ്യതയുണ്ട്.
5. പ്ലാസന്റ (മറുപിളള) പരമായ പ്രശ്നങ്ങൾ: പ്ലാസന്റയിലുണ്ടാകുന്ന പ്രശ്നങ്ങൾ, ഗർഭാശയഭിത്തിയിലെ ബലക്കുറവ് തുടങ്ങിയവ സാധാരണയായി ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.
6. പ്രസവാനന്തര രക്തസ്രാവം: ഇവരിൽ പ്രസവശേഷം കടുത്ത രക്തസ്രാവത്തിനുളള സാദ്ധ്യതയുണ്ട്.
7. ഗർഭം അലസൽ: ക്രോമസോം പ്രശ്നങ്ങൾ കാരണം ഗർഭം അലസിപ്പോകാനുളള സാദ്ധ്യത കൂടുതലാണ്.
ശിശുവിനുണ്ടാകുന്ന പ്രശ്നങ്ങൾ
1. ഭാരക്കുറവ്
2. ആന്തരികാവയവങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ
3. ജനിതകപ്രശ്നങ്ങൾ
4. പ്രസവസമയത്ത് മരിക്കാനുളള സാദ്ധ്യത
ഇന്ത്യയിലെ ജനങ്ങളിൽ പ്രത്യുൽപ്പാദനശേഷി കുറഞ്ഞുവരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകളിൽ. ഗർഭധാരണം വൈകിപ്പിക്കുന്നത് പ്രധാന കാരണങ്ങളിലൊന്നാണ്. ഇവ വന്ധ്യതയ്ക്കും സമ്മർദ്ദത്തിനും ഒരുപരിധിവരെ കാരണമാകും. മാതൃത്വം വൈകിപ്പിക്കുന്നത് ദ്വീതീയ വന്ധ്യതയ്ക്ക് കാരണമാകും. ഒരു കുട്ടിയുളള അമ്മമാർ രണ്ടാമൊതു കുഞ്ഞിന് ജന്മം നൽകാൻ വൈകിപ്പിക്കുന്നത് ഈ പ്രശ്നത്തിന് കാരണമാകും. ഈ പ്രശ്നം പിസിഒഎസ്, ജീവിതശൈലിരോഗങ്ങൾ, സമ്മർദ്ദം തുടങ്ങിയവ കാരണവും ഉണ്ടാകും. ആരോഗ്യമേഖലയിൽ വിപുലമായ സൗകര്യങ്ങൾ വന്നിട്ടും ഇന്ത്യയിൽ ഇപ്പോഴും മികച്ച ഗർഭധാരണത്തിനുളള പ്രായപരിധി ചെറുതാണ്. അതായത് 20നും 30 വയസിനുമിടയിലുളള ഗർഭധാരണമാണ് സാധാരണക്കാരായവർ തിരഞ്ഞെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |