പാലക്കാട്: പുതുപ്പരിയാരം പൂച്ചിറ സ്വദേശി മീരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അനൂപ് (36) അറസ്റ്റിൽ. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അനൂപിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മീരയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മീരയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. അനൂപിന് തന്നോടും കുഞ്ഞിനോടുമുള്ള സ്‌നേഹം കുറഞ്ഞെന്നും പ്രതീക്ഷിച്ച ജീവിതമല്ല തനിക്ക് കിട്ടിയതെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
ഭർത്താവുമായി പിണങ്ങിയ മീര ചൊവ്വാഴ്ച മാട്ടുമന്ത ചോളോടുള്ള സ്വന്തം വീട്ടിലെത്തിയിരുന്നു. രാത്രി 11 മണിയോടെ അനൂപെത്തി തിരികെ കൊണ്ടുപോയി. പിന്നീട് മീരയുടെ മരണവിവരമാണ് അറിയുന്നതെന്നും ഇരുവരും തമ്മിലുള്ള വഴക്കാവാം മരണത്തിലേക്ക് നയിച്ചതെന്നും മീരയുടെ കുടുംബം ആരോപിച്ചിരുന്നു.
ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യവിവാഹം വേർപിരിഞ്ഞ ശേഷം ഒരുവർഷം മുമ്പാണ് മീര അനൂപിനെ വിവാഹം ചെയ്തത്. വിവാഹശേഷം ഇരുവരും തമ്മിൽ നിരന്തരം പ്രശ്നമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |