കോയമ്പത്തൂർ : റോയൽ എൻഫീൽഡ് കോണ്ടിനന്റൽ ജി.ടി കപ്പിനും നോവിസ് കപ്പിനും വേണ്ടിയുള്ള ജെ.കെ ടയർ റേസിംഗിന്റെ രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്നും നാളെയുമായി കോയമ്പത്തൂരിലെ കാരി മോട്ടോർ സ്പീഡ് വേയിൽ നടക്കും.ലെവിറ്റാസ് കപ്പിന്റെ ആദ്യ റൗണ്ടും ഇതിനോടൊപ്പം നടക്കും. മാരുതി ഇഗ്നിസ് കാറുകൾ ഉപയോഗിച്ച് നടക്കുന്ന റേസാണ് ലെവിറ്റാസ് കപ്പിൽ. 14 ഡ്രൈവർമാരാണ് ഇതിൽ പങ്കെടുക്കുന്നത്.
റോയൽ എൻഫീൽഡ് കോണ്ടിനന്റൽ ജി.ടി കപ്പിന്റെ ആദ്യ റൗണ്ടിൽ 30 പോയിന്റുമായി ബെംഗളുരുവിലുള്ള അനിഷ് ഷെട്ടിയാണ് ലീഡ് ചെയ്തത്.മുംബയ്‌യുടെ കല്യാൺ പട്ടേലും (19),നിലവിലെ ചാമ്പ്യൻ പോണ്ടിച്ചേരിയിലെ നവ്‌നീത് കുമാറും (12) രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |