തിരുവനന്തപുരം: ഡി.ജി.പി റാങ്കുള്ള യോഗേഷ് ഗുപ്തയെ മൂന്നു വർഷത്തിനിടെ ഒമ്പത് തവണയാണ് സർക്കാർ സ്ഥലം മാറ്റിയത്. അഞ്ചു വർഷം സി.ബി.ഐയിലും ഏഴു വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും (ഇ.ഡി) പ്രവർത്തിച്ച ശേഷം 3 വർഷം മുൻപാണ് യോഗേഷ് കേരളത്തിൽ തിരിച്ചെത്തിയത്.
ബിവറേജസ് കോർപറേഷൻ, സിവിൽ സപ്ലൈസ്, വിജിലൻസ്, ട്രെയിനിംഗ്, ക്രൈം റെക്കാർഡ്സ് ബ്യൂറോ, ഫയർ ഫോഴ്സ്, പൊലീസ് അക്കാഡമി (2വട്ടം) എന്നിങ്ങനെ അടിക്കടി മാറ്റി. റോഡ് സുരക്ഷാ കമ്മിഷണറായാണ് പുതിയ മാറ്റം. ഐ.പി.എസ് അസോസിയേഷൻ പ്രസിഡന്റുമാണ് യോഗേഷ്.നിരന്തരമുള്ള സ്ഥാനചലനങ്ങളിൽ മടുത്ത് കേന്ദ്ര സർവീസിലേക്ക് പോകാൻ യോഗേഷ് അപേക്ഷിച്ചിട്ടും അതിനും തടയിടുകയാണ്. ഇതിനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് കേന്ദ്രം പലവട്ടം ആവശ്യപ്പെട്ടിട്ടും സംസ്ഥാനം നൽകുന്നില്ല. ഇതിനെതിരേ യോഗേഷ് കേന്ദ്രഅഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കെയാണ് പുതിയ മാറ്റം. 1993 ബാച്ചുകാരനായ യോഗേഷിന് 2030 ഏപ്രിൽ വരെ സർവീസുണ്ട്. മുംബയ് സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |