കൊച്ചി:പ്രവാസി കേരളീയകാര്യ വകുപ്പിന്റെയും (നോർക്ക) ലോക കേരള സഭയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക പ്രൊഫഷണൽ,ബിസിനസ് ലീഡർഷിപ്പ് മീറ്റ് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.കേരളത്തിന്റെ വികസനദൗത്യം യാഥാർത്ഥ്യമാക്കാൻ പ്രവാസി സമൂഹത്തിന്റെ വൈദഗ്ദ്ധ്യം,നിക്ഷേപങ്ങൾ,ആഗോളബന്ധങ്ങൾ എന്നിവ പ്രയോജനപ്പെടുത്താൻ വേദിയൊരുക്കുകയാണ് ലക്ഷ്യമെന്ന് നോർക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 50 മലയാളി പ്രൊഫഷണലുകൾ,സി.ഇ.ഒമാർ, സംരംഭകർ,ശാസ്ത്രജ്ഞർ,സാങ്കേതിക,ആരോഗ്യ വിദഗ്ദ്ധർ,സ്റ്റാർട്ടപ്പ് സംരംഭകർ,അക്കാഡമിക് വിദഗ്ദ്ധർ,വ്യവസായ പ്രമുഖർ എന്നിവരും സർക്കാരിലെ മുതിർന്ന നയരൂപകർത്താക്കളും വ്യവസായ പ്രതിനിധികളും പങ്കെടുക്കും.മന്ത്രിമാരായ പി. രാജീവ്,എം.ബി.രാജേഷ്,വീണാ ജോർജ്,വി.ശിവൻകുട്ടി,സജി ചെറിയാൻ എന്നിവർ വിവധ ചർച്ചകളിൽ പങ്കെടുക്കും.ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്,ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ വി.കെ.രാമചന്ദ്രൻ,നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ എം.എ.യൂസഫലി,റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ,ഡയറക്ടർമാരായ ഒ.വി. മുസ്തഫ,ജെ.കെ.മേനോൻ,നോർക്കവകുപ്പ് സെക്രട്ടറി എസ്.ഹരികിഷോർ തുടങ്ങിയവർ പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ ലോക കേരളസഭ ഡയറക്ടർ ആസിഫ് കെ.യൂസഫ്,നോർക്ക പബ്ലിക് റിലേഷൻസ് ഓഫീസർ അനിൽ ഭാസ്‌കർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |