ആലപ്പുഴ: കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ 18-ാമത് സംരംഭക കൺവെൻഷൻ 'വിഷൻ സമ്മിറ്റ് 25,' കേരളാവിഷൻ ന്യൂസിന്റെ കുടുംബശ്രീ സൂക്ഷ്മ സംരംഭക അവാർഡ് വിതരണവും മെഗാഷോയും ഇന്ന് പാതിരപ്പള്ളി കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിഷൻ സമ്മിറ്റിന്റെ ഉദ്ഘാടനം രാവിലെ 10ന് കെ.സി.വേണുഗോപാൽ എം.പി നിർവഹിക്കും. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അദ്ധ്യക്ഷനാകും. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം എന്നിവർ മുഖ്യാതിഥികളാകും. പ്രൊഫ.സന്തോഷ് കുറുപ്പ് ഉൾപ്പടെയുള്ള വിദഗ്ദ്ധരുടെ ബിസിനസ് പ്രസന്റേഷനുകളും ഉണ്ടായിരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 1500കേബിൾ ടി.വി സംരംഭകർ കൺവൻഷനിൽ പങ്കെടുക്കും. വൈകിട്ട് 5ന് കേരളവിഷൻ ന്യൂസിന്റെ കുടുംബശ്രീ സൂക്ഷ്മ സംരംഭക അവാർഡ് വിതരണവും മെഗാഷോയും മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യാതിഥിയാകും. എച്ച്.സലാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭ ചെയർപേഴ്‌സൺ കെ.കെ. ജയമ്മ,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ,കുടുംബശ്രീ മിഷൻ ജില്ലാ കോഓർഡിനേറ്റർ രഞ്ജിത്ത് തുടങ്ങിയവർ സംസാരിക്കും. കേബിൾ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നിസാർ കോയാപറമ്പിൽ,കേരളാ വിഷൻ ന്യൂസ് ചെയർമാൻ സിബി പി.എസ്,കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്.ഷിബു,സംസ്ഥാന കമ്മിറ്റിയംഗം ജി.സുരേഷ്ബാബു,എസ്.സുമേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |