ന്യൂഡൽഹി: സൽമാൻ റുഷ്ദിയുടെ വിവാദ നോവൽ 'സാത്താന്റെ വചനങ്ങൾ' (ദ സാത്താനിക് വേഴ്‌സസ്) രാജ്യത്ത് നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പൊതുതാത്പര്യഹർജിയിൽ ഇടപെടാൻ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തയ്യാറായില്ല. പുസ്‌തകം 1988ൽ ഇന്ത്യയിൽ നിരോധിച്ചിരുന്നു. എന്നാൽ നിരോധനം തുടരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2023ൽ ഡൽഹി ഹൈക്കോടതി, വിലക്ക് ചോദ്യംചെയ്‌ത ഹർജികൾ തള്ളി. പിന്നാലെ രാജ്യത്ത് നോവൽ ലഭിച്ചു തുടങ്ങി. ഇതോടെയാണ് സുപ്രീംകോടതിയിൽ ഹർജിയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |