ന്യൂഡൽഹി: രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ മേഖലയ്ക്ക് ഊർജമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (ബി.എസ്.എൻ.എൽ) 'സ്വദേശി' 4ജി നെറ്റ്‌വർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ബി.എസ്.എൻ.എല്ലിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒഡിഷയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. 37,000 കോടി രൂപ ചെലവിൽ നിർമ്മിച്ച 97,500 പുതിയ 4ജി ടവറുകളും കമ്മീഷൻ ചെയ്‌തു. 92,600 ടെക്‌നോളജി സൈറ്റുകളും ഇതിന്റെ ഭാഗമായുണ്ട്. ഈ ടവറുകളിൽ ഭൂരിഭാഗവും സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്.
ആശ്രിതത്വത്തിൽ നിന്ന് ആത്മവിശ്വാസത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാവിയിൽ 5ജിയിലേക്ക് മാറാൻ എളുപ്പമായ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. അടുത്ത വർഷത്തോടെ പ്രധാന നഗരങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിന് ബി.എസ്.എൻ.എല്ലിന് ഇതോടെ സാഹചര്യമൊരുങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |