ന്യൂഡൽഹി: അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണിയുടെ കാലാവധി രണ്ടു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. 2022ൽ ചുമതലയേറ്റ അദ്ദേഹത്തിന്റെ മൂന്നുവർഷ കാലാവധി സെപ്‌തംബർ 30ന് അവസാനിക്കാനിരിക്കെയാണ് നടപടി. പോണ്ടിച്ചേരി സ്വദേശിയാണ്. 1979 മുതൽ സുപ്രീംകോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്നു. 1997ൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക പദവിയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |